BUSINESS

സ്വർണവിലയിൽ വൻ ഇടിവ്, ഒരു സ്വതന്ത്ര വ്യാപാരക്കരാർ കൂടി യാഥാർത്ഥ്യമായി, ജിയോ ഐപിഒ 21ന് – ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ


സംസ്ഥാനത്തെ സ്വർണവില രണ്ടു തവണയായി പവന് 1140 രൂപ കുറഞ്ഞതാണ് ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകളിലൊന്ന്. ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ പ്രാബല്യത്തിലായതും ബിസിനസ് ലോകത്ത് ചർച്ചയായി. നാളെയാണ് നിക്ഷേപകർ‍ ഏറെ കാത്തിരിക്കുന്ന ജിയോ ഐപിഒ തുടങ്ങുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളും ഇന്ന് നിക്ഷേപകർക്കിടയിൽ കൗതുകമുള്ള വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ.സ്വർണം കുത്തനെ ഇടിഞ്ഞു കേരളത്തിലെ സ്വർണ വിപണിയിൽ ഇന്ന് രേഖപ്പെടുത്തിയത് ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വില ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,390 രൂപയിലെത്തി. പവൻ വില 800 രൂപ കുറഞ്ഞ് 1,07,120 രൂപയുമായി. രാവിലെ പവന് 640 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. Read moreമറ്റൊരു വ്യാപാര കരാർ കൂടി പ്രാബല്യത്തിൽ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഇന്നു പ്രാബല്യത്തിൽ. ഇനി ഇന്ത്യയിൽനിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8284 ഇനങ്ങൾ) തീരുവരഹിതമാകും. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ഇതുവരെ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തിയിരുന്നത്. Read more: ജിയോ ഐപിഒ 21 മുതൽ നിക്ഷേപകർ ഏറെ കാത്തിരുന്ന ഇന്ത്യൻ വിപണി കണ്ട ഏറ്റവും വലിയ ഐപിഒ ഒക്ടോബർ 21ന് തുടങ്ങും. 23 വരെയാണ് ജിയോ ഓഹരികൾ സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരം. ഏകദേശം 10 ലക്ഷം കോടി രൂപ മൂല്യനിർണയത്തോടെ എത്തുന്ന 30,213 കോടിയുടെ ജിയോ ഐപിഒ സൃഷ്ടിക്കുക പുതുചരിത്രം. ഹ്യുണ്ടായ് ഇന്ത്യയുടെ (27858.75 കോടി) റെക്കോർഡാണ് ജിയോ മറികടക്കുന്നത്. ഐപിഒ വിജയകരമാകുന്നതോടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറും. സാധ്യതകളും വെല്ലുവിളികളും. Read more:യുക്രെയ്ൻ യുദ്ധം തീർക്കാൻ ട്രംപ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും താൻ കാണുമെന്ന് ട്രംപ് ഇന്നലെ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ അഭാവത്തിലാണ് യോഗമെന്നതും പ്രത്യേകതയാണ്. Read more:


Travel ⏭️

Back to top button