SPORTS

‘വേറേ എന്താണ് ചെയ്ത് തരേണ്ടത്?’: 1000 കിലോമീറ്റർ നടന്നെത്തിയ ആരാധകന് ഹാർദിക് പാണ്ഡ്യ ‘പകരം’ നൽകിയത്…– വിഡിയോ


ബെംഗളൂരു ∙ മുംബൈയിൽനിന്നു ബെംഗളൂരുവിലേക്ക് ആയിരത്തിലധികം കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് ഒരു യുവാവ്; മറ്റൊന്നിനുമല്ല, തന്റെ ആരാധനാപാത്രമായ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ ഒന്നു നേരിൽ കാണുക. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ എത്തി അവൻ ആ ആഗ്രഹം സാധിച്ചു. ‘‘നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്തു തരണോ?’’ എന്ന് ആരാധകനോട് ഹാർദിക് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. കയ്യിൽ പ്ലക്കാർഡുമായി നിന്ന രവിയോടെ, ഉടൻ തന്നെ വീണ്ടും കാണാമെന്നും ഹാർദിക് പറയുന്നുണ്ട്. സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര വരെയോ, അല്ലെങ്കിൽ വിജയ് ഹസാരെ ട്രോഫിയിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ കളിച്ച് തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്നത് വരെയോ ഹാർദിക്കിന് ഇനി കാത്തിരിക്കേണ്ടി വരും.


Auto ⏭️

Back to top button