NEWS
കേരളതീരത്ത് എണ്ണ തേടി വീണ്ടും ഡ്രില്ലിങ്; പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയായി പര്യവേഷണം

തിരുവനന്തപുരം∙ കേരളതീരത്ത് എണ്ണ, പ്രകൃതിവാതക സാന്നിധ്യം കണ്ടെത്താനുള്ള പര്യവേഷണം വീണ്ടും നടത്തി ഓയില്‍ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്താണ് ജാക്-അപ് റിഗ് പ്രവര്‍ത്തിച്ചിരുന്നത്. എണ്ണ, പ്രകൃതിവാതക സാന്നിധ്യം കണ്ടെത്താനുള്ള ഡ്രില്ലിങ് കഴിഞ്ഞ ദിവസം അവസാനിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് തെക്കന്‍തീരത്ത് ഓയില്‍ ഡ്രില്ലിങ് നടന്നത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന ബ്ലോക്കിലായിരുന്നു പര്യവേഷണം. ആകെ 3520 ചതുരശ്ര കിലോമീറ്ററാണ് ഈ ബ്ലോക്കിലുള്ളത്.നിലവില്‍ കൊല്ലം തീരത്തുനിന്ന് 20-26 നോട്ടിക്കല്‍ മൈല്‍ (46 കി.മീ) അകലെയാണ് ഡ്രില്ലിങ് നടന്നത്. മുന്‍പ് നടത്തിയ സീസ്മിക് സര്‍വേയില്‍ ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡ്രില്ലിങ് നടത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് 6000 മീറ്ററോളം ഡ്രില്ലിങ് നടത്തി പൈപ്പ്ലൈനുകള് സ്ഥാപിച്ച് ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യം സ്ഥീരികരിക്കുകയാണ് ലക്ഷ്യം. പലയിടത്തായി കിണറുകള്‍ കുഴിച്ചാണ് പര്യവേഷണം നടത്തിയത്. ഇതിനായാണ് ജാക്-അപ് റിഗ് ഉപയോഗിച്ചത്. മുന്‍പും കേരളാ-കൊങ്കണ്‍ തടത്തില്‍ ഒഎന്‍ജിസി ഉള്‍പ്പെടെ നിരവധി തവണ പര്യവേഷണം നടത്തിയെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനത്തിനുള്ള സാധ്യത തെളിഞ്ഞിരുന്നില്ല.
Fashion ⏭️




