LIFESTYLE
മിടുക്കുണ്ടോ? ഒരു രൂപ പോലും മുടക്കാതെ മാസം 5 ലക്ഷം വരുമാനം! ഗൾഫിൽനിന്ന് ഒരു വിജയമാതൃക

അധിക വരുമാനത്തിനായി ആളുകൾ ഓൺലൈൻ ബിസിനസുകളിലേക്കും ഉള്ളടക്ക നിർമാണത്തിലേക്കും സ്റ്റാർട്ടപ്പുകളിലേക്കും ശ്രദ്ധ തിരിക്കുമ്പോൾ, തികച്ചും വ്യത്യസ്തവും പരമ്പരാഗതവുമായ ഒരു വഴിയാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം. പാർട്ട് ടൈമായി പ്രതിമാസം 5 ലക്ഷം രൂപ വരെ നേടാൻ സഹായിക്കുന്ന ‘റിയൽ എസ്റ്റേറ്റ് ഫ്രീലാൻസിങ്’ എന്ന ബിസിനസിനെക്കുറിച്ച് എക്സിൽ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. വലിയ മുതൽമുടക്കുകളോ ഓഫിസോ ഇല്ലാതെ ആരംഭിച്ച് മികച്ച വിജയം കൊയ്യാൻ കഴിയുന്ന ഒരു വഴിയാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, പുറമെ കാണുന്നത്ര ലളിതമാണോ ഈ മേഖല?എന്താണ് റിയൽ എസ്റ്റേറ്റ് ഫ്രീലാൻസിങ്‘നിശബ്ദമായി പ്രതിമാസം 5 ലക്ഷം രൂപ പാർട്ട് ടൈം ആയി സമ്പാദിക്കാൻ കഴിയുന്ന ഒരു ബോറിങ് ബിസിനസ്’ എന്നാണ് അങ്കിത് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിൽ സ്റ്റാർട്ടപ്പുകളില്ല, സ്വന്തമായി ഓഫിസോ ജീവനക്കാരോ ആവശ്യമില്ല, ഏറ്റവും പ്രധാനമായി ഒരു രൂപ പോലും ഇതിനായി നിക്ഷേപിക്കേണ്ട.1. ബിൽഡർമാരുമായുള്ള പങ്കാളിത്തം: സ്വന്തം നഗരത്തിലെ 10 മുതൽ 15 വരെ പ്രമുഖ ബിൽഡർമാരെ സമീപിച്ച് അവരുടെ ‘ചാനൽ പാർട്ണർ’ പ്രോഗ്രാമിൽ അംഗമാകുക.2. വിവരശേഖരണം: ബിൽഡർമാരുടെ പ്രോജക്ടുകൾ, വിലനിലവാരം, പേയ്മെന്റ് പ്ലാനുകൾ, കൈവശാവകാശ തീയതികൾ എന്നിവ വ്യക്തമായി പഠിക്കുക.3. കസ്റ്റമറെ കണ്ടെത്തൽ: ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, എക്സ്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും സ്വന്തം സൗഹൃദ-ഔദ്യോഗിക വലയങ്ങളിലൂടെയും വസ്തുക്കൾ വാങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്തുക.
Cinema ⏭️


