വിനീത് ശ്രീനിവാസന്റെ ചടങ്ങ് വണ്ടൂരിൽ, നായിക മീനാക്ഷി മാധവൻ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടൂരിൽ പുരോഗമിക്കുന്നു. മീനാക്ഷി മാധവൻ ആണ് നായിക. മധുര മനോഹര മോഹം, പ്രിൻസ് ആന്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരം ആണ് മീനാക്ഷി മാധവൻ. മലബാറിന്റെ പശ്ചാത്തലത്തിൽ തികഞ്ഞ ഫാമിലി, ഹൊറർ ഹ്യൂമർ ചിത്രമായാണ് ചടങ്ങിന്റെ അവതരണം.
ഹൊററിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ , സോനാനായർ, ജഗദീഷ് , നിഹാൽ നിസാം, ബിജു സോപാനം , ശ്രീജിത്ത് ബാബു, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.തിയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്റർടെയ്ൻമെ ന്റ്സ് , ഡ്രീം മർച്ചൻ്റ് എന്നീ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് , ഡെൽറ്റമണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരക്കഥ- അഭിജിത്ത് സര്യ , വിഷ്ണുവിനോദൻ, സംഗീതം- ബിബിൻ അശോക്. ഛായാഗ്രഹണം – ഹലോ റഷാദ് . എഡിറ്റിംഗ്- കണ്ണൻ മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ് . പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്. പി.ആർ. ഒ ശബരി, വാഴൂർ ജോസ്.
Business ⏭️


