NEWS

ഹസീനയുടെ മരണം: ചികിത്സപ്പിഴവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ മന്ത്രി


കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശേരി സ്വദേശിനി ഹസീന മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായതായി ആരോഗ്യവകുപ്പിന്റെ മൂന്നംഗ അന്വേഷണസംഘം കണ്ടെത്തിയെന്ന് മന്ത്രി കെ. മുരളീധരൻ. അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല.മൂന്നാഴ്ച മുമ്പാണ് ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ഹസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും കടുത്ത പനിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രക്തസ്രാവമുണ്ടായി. ആരോഗ്യനില വഷളായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചെന്നാണ് വിവരം.


Fashion ⏭️

Back to top button