NEWS
ദോഹ- ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കത്തിൽ അടിയന്തര ലാന്റിങ് നടത്തി

മസ്കത്ത്∙ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ജീവനക്കാരനെ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകി. യാത്രക്കാരുടെ തുടർന്നുള്ള യാത്ര സുഗമമാകുന്നതിനായി ഇൻഡിഗോ പകരം വിമാനവും പുതിയ വിമാന ജീവനക്കാരെയും ഏർപ്പെടുത്തി. സംഭവത്തെ തുടർന്നുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ യാത്രക്കാരോട് ക്ഷമാപണം നടത്തി.
Fashion ⏭️


