AUTO

അഞ്ച് വർഷത്തിന് ശേഷം രാജകീയമായി തിരിച്ചെത്തി പജീറോ; പുതിയ മോഡൽ പുറത്തിറക്കി മിറ്റ്സുബിഷി


പജീറോ എസ്‍യുവിയെ വീണ്ടും വിപണിയിലെത്തിച്ച് മിറ്റ്സുബിഷി. ഉത്പാദനം നിർത്തി അഞ്ചു വർഷത്തിന് ശേഷമാണ് ഓഫ്-റോഡ് ഇതിഹാസം മിറ്റ്സുബിഷി പജീറോ വീണ്ടും നിരത്തുകളിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ അഞ്ചാം തലമുറയെ പഴയ തലമുറകളുടെ തനിമ നിലനിർത്തി ലാഡർ-ഫ്രെയിം ഷാസിയിലാണ് മിറ്റ്സുബിഷി രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചത്.കരുത്തുറ്റ ഡീസൽ എൻജിനും ഫോർവീൽ ഡ്രൈവും2.4 ലീറ്റർ ഡീസൽ എൻജിനാണ് പുതിയ പജീറോയ്ക്ക് കരുത്തേകുന്നത്. 480 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും ഈ എൻജിൻ. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗിയർബോക്‌സുള്ള വാഹനത്തിൽ ഫോർ-വീൽ ഡ്രൈവ് മോഡലുമുണ്ട്. 2H, 4H, 4HLc, 4LLc എന്നീ നാല് ഡ്രൈവിങ് മോഡുകൾക്കൊപ്പം നോർമൽ, ഇക്കോ, ഗ്രാവൽ, സ്നോ, മഡ്, സാൻഡ്, റോക്ക് എന്നിങ്ങനെ 7 പ്രത്യേക ഓഫ്-റോഡ് മോഡുകളും ലഭ്യമാണ്. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.ഫോർച്യൂണറിനേക്കാൾ വലുപ്പം, മോഡേൺ ഡിസൈൻപ്രീമിയം ക്യാബിനും സാങ്കേതിക സൗകര്യങ്ങളുംഏഴു പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന 3 നിര സീറ്റിങ് ശേഷിയാണ് ക്യാബിനിലുള്ളത്. ബ്ലാക്ക്–ടാൻ ഡ്യുവൽ ടോൺ ഇന്റീരിയറാണ് പ്രധാന ആകർഷണം. ഡാഷ്‌ബോർഡിൽ 14.5 ഇഞ്ചിന്റെ രണ്ട് സ്‌ക്രീനുകൾ (ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റും) ഒരുക്കിയിരിക്കുന്നു. 12 സ്പീക്കർ യമഹ സൗണ്ട് സിസ്റ്റം, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, 8 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡാസ് (ADAS) സുരക്ഷാ ഫീച്ചറുകൾ എന്നിവയും പുതിയ പജീറോയിലുണ്ട്.


Sports ⏭️

Back to top button