AUTO
റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബിഡ് 160 വിപണിയിൽ, വില: 16.99 ലക്ഷം മുതൽ

കാർ പ്രേമികളുടെ പ്രിയപ്പെട്ട എസ്യുവിയായ റെനോ ഡസ്റ്ററിന്റെ പവർഫുൾ മോഡലായ ‘സ്ട്രോങ് ഹൈബ്രിഡ് 160’ വിപണിയിലെത്തി. സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജും ആധുനിക ഫീച്ചറുകളുമായാണ് പുതിയ ഡസ്റ്ററിന്റെ വരവ്. 16.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാക്കിയിരിക്കുന്നത്.ഹൈബ്രിഡ് കരുത്തും മൈലേജും1.8 ലീറ്റർ 4-സിലിണ്ടർ എൻജിനും 1.4Kwh / 247V ബാറ്ററിയും ചേർന്നതാണ് ഇതിന്റെ ഹൈബ്രിഡ് സിസ്റ്റം. ഐസ് (ICE) എൻജിനും ഇലക്ട്രിക് പവറും ഒരുമിക്കുമ്പോൾ മികച്ച യാത്രാനുഭവത്തോടൊപ്പം ലിറ്ററിന് 29 കിലോമീറ്റർ മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നു. സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജാണിത്. എൻഎംസി (NMC) കെമിസ്ട്രിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. റെനോയുടെ മൾട്ടി ഫ്യുവൽ പ്ലാറ്റ്ഫോമായ സിഎംഎഫ്-ബി (CMF-B) പ്ലാറ്റ്ഫോമിലാണ് സ്ട്രോങ് ഹൈബ്രിഡ് ഡസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.നിലവിലെ 1.0 ലീറ്റർ, 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനുകൾക്കു പുറമേയാണ് പുതിയ സ്ട്രോങ് ഹൈബ്രിഡ് എൻജിൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 160 എച്ച്പി കരുത്തും 208 എൻഎം ഉയർന്ന ടോർക്കും വാഹനം ഉത്പാദിപ്പിക്കും. നഗരങ്ങളിലെ യാത്രകളിൽ 80 ശതമാനവും ഇലക്ട്രിക് മോഡിൽ തന്നെ ഡ്രൈവ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 9.6 സെക്കൻഡ് മാത്രം മതി.പ്രധാന ഫീച്ചറുകൾ ന്യൂ ഡ്യൂൺ ബ്രൗൺ ലെതറേറ്റ് അപ്ഹോൾസ്റ്ററി പുതിയ മോഡലിൽ കൊടുത്തിട്ടുണ്ട്. വെൻ്റിലേറ്റഡ് സീറ്റുകൾ, 18 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയ് വീൽ, 10.25 ഇഞ്ച് ടിഎഫ്ടി ഡ്രൈവർ സിസ്പ്ലേ, 6 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഈ മോഡലിലുണ്ട്.വേരിയന്റുകളും വിലയും എവല്യൂഷൻ: ₹16.99 ലക്ഷം
Sports ⏭️




