NEWS

വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്നു; കൊല്ലത്ത് യുവതി അറസ്റ്റിൽ


കൊല്ലം∙ വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ്‌ സ്വദേശി ഹസീന (33) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (68) തട്ടിപ്പിനിരയായത്.വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് ഹസീന, വയോധികനെ കേരളപുരത്തുള്ള ഒരു വീട്ടിലേക്കു വിളിച്ചുവരുത്തി മർദിക്കുകയും സ്വർണവും പണവും കവരുകയുമായിരുന്നു. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം 4 പവനിലധികം സ്വർണാഭരണങ്ങളും അയ്യായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി. ‌കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button