NEWS

ചെന്നൈയിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 200 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാം, ജാഗ്രത


ചെന്നൈ∙ നഗരത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. നഗരവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് ‘റെഡ് അലർട്ട്’ സന്ദേശം ലഭിച്ചു. ഇന്നലെ നഗരത്തിലെ ആറ് സ്ഥലങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഇതേ സാഹചര്യം ഇന്നും തുടരുമെന്നാണ് പ്രവചനം. ചെന്നൈ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇന്ന് നഗരത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 200 മില്ലിമീറ്ററിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനും ജനജീവിതം ദുസ്സഹമാകാനും സാധ്യതയുള്ളതിനാൽ ചെന്നൈ കോർപറേഷനും ജില്ലാ ഭരണകൂടങ്ങളും അതീവ ജാഗ്രതയിലാണ്.തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയാണ് ചെന്നൈയിലും സമീപ ജില്ലകളിലുമുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും അടിയന്തര സന്ദേശം അയച്ചത്. സുരക്ഷിതരായിരിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകളും സുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കണമെന്നും സന്ദേശത്തിൽ നിർദേശിക്കുന്നു. 


Fashion ⏭️

Back to top button