NEWS

നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്: ഡ്രൈവർക്ക് പരുക്ക്: പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സൂചന


മുംബൈ∙ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്പ്. ജൂഹുവിൽ മോട്ടർ സൈക്കിളിലെത്തിയ മൂന്നു പേരാണ് വെടിവച്ചത്. നടന് പരുക്കില്ല. സംഭവത്തിൽ നടന്റെ ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവറിനും പരുക്കേറ്റു. നടൻ ജാക്കി ഷ്റോഫിന്റെ മകനാണ് ടൈഗർ ഷ്റോഫ്. 2014ലാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആക്‌ഷൻ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.ഫുട്ബോൾ മൈതാനത്തുനിന്ന് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ, ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാളുടെ വിഡിയോ പുറത്തുവന്നു. ടൈഗർ ഷ്റോഫ് തങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചില്ലെന്നും, സൽമാൻ ഖാനുമായി സൗഹൃദത്തിൽ ആയതിനാൽ അദ്ദേഹത്തെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിഡിയോയിൽ പറയുന്നു. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.


Fashion ⏭️

Back to top button