NEWS
ഗുണ്ടകളുമായി അടുത്ത ബന്ധം; പൊലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയെ പിരിച്ചുവിട്ടു

പത്തനംതിട്ട∙ കാപ്പ കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയതിന് തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിഷാന്ത് സി.ചന്ദ്രനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ്. ഗുരുതരമായ നിരവധി കാര്യങ്ങളാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്.തൃശൂർ പീച്ചി സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട ഗുണ്ടകളുമായി നിഷാന്തിന് അടുത്ത ബന്ധമുള്ളതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പീച്ചി കവർച്ചാ കേസിലെ ഒന്നാം പ്രതിയായ തിരുവല്ല സ്വദേശി റോഷൻ, പത്താം പ്രതി കിരൺ എന്നിവരുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയെന്നും രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
Fashion ⏭️




