NEWS

ബിപി നോക്കാൻ അറിയാത്ത ഹെൽത്ത് ഓഫിസർ; പരാതി വ്യാപകമായപ്പോൾ കലക്ടർ നേരിട്ടെത്തി – വിഡിയോ


ഭോപ്പാൽ∙ മധ്യപ്രദേശിലെ ടികംഗർ ജില്ലയിലെ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ നേരിട്ട് പരിശോധനയ്ക്ക് എത്തി ജില്ലാ കലക്ടർ. പരിശോധനയിൽ ഹെൽത്ത് ഓഫിസർക്കു എതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർക്ക് മനസ്സിലായി. ഹെൽത്ത് സെന്ററിൽ എത്തിയ ഗർഭിണിയുടെ രക്ത സമ്മർദം പരിശോധിക്കാൻ ഹെൽത്ത് ഓഫിസറിനോടു കലക്ടർ ആവശ്യപ്പെടുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 30 നാണ് ടികംഗർ ജില്ലാ കലക്ടർ വിവേക് ശ്രോത്രിയ ഹെൽത്ത് സെന്ററിൽ എത്തിയത്.കലക്ടറുടെ ആവശ്യപ്രകാരം ഡോക്ടർ ഗർഭിണിയുടെ ബിപി പരിശോധിക്കുന്നുണ്ടെങ്കിലും തുടർന്ന് എന്തുചെയ്യണമെന്ന് അറിയാതെ ബിപി മെഷീനിലേക്ക് ഹെൽത്ത് ഓഫിസർ നോക്കി നിൽക്കുന്നത് വിഡിയോയിൽ കാണാനാവും. ബിപി പരിശോധന പരാജയപ്പെട്ടതോടെ ഹെൽത്ത് ഓഫിസറുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് കലക്ടർ തിരക്കുന്നതും വിഡിയോയിലുണ്ട്. ശേഷം ബ്ലോക്ക് മെഡിക്കൽ ഓഫിസറോട് ഇവരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനും കലക്ടർ ആവശ്യപ്പെട്ടു.  


Fashion ⏭️

Back to top button