SPORTS
‘ഗൗതം ഗംഭീറിന്റെ പെങ്ങൾ ആണോ? ഇന്നു മാച്ചില്ലേ?: ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിടാൻ പറ്റാത്ത അവസ്ഥയാണ്’: തുറന്നുപറഞ്ഞ് നടി ശ്രീകല

തിരുവനന്തപുരം ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ ടീമിന്റെ പരിശീലകനുമായ ഗൗതം ഗംഭീറുമായി മുഖസാദൃശ്യമുണ്ടെന്ന അഭിപ്രായങ്ങളോട് പ്രതികരിച്ച് നടി ശ്രീകല ശശിധരൻ. തുടക്കത്തിൽ ഇത്തരം കമന്റുകൾ ആസ്വദിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ ഒരു പോസ്റ്റ് പോലും ഇടാൻ സാധിക്കാത്തെ അവസ്ഥയാണെന്നും ശ്രീകല പറഞ്ഞു. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് ശ്രീകലയുടെ തുറന്നുപറച്ചിൽ.തനിക്ക് ക്രിക്കറ്റ് ഇഷ്ടമാണെന്നും ശ്രീകല പറഞ്ഞു. ‘‘എനിക്ക് ക്രിക്കറ്റ് ഇഷ്ടമാണ്. ഫുട്ബോളിനേക്കാൾ എനിക്കിഷ്ടം ക്രിക്കറ്റാണ്. ഭർത്താവും മകനുമാണ് ഫുട്ബോളിന്റെ ആളുകൾ.’’– ശ്രീകല പറഞ്ഞു. മകൻ ഫുട്ബോൾ പരിശീലനത്തിനു പോകുന്നുണ്ടെന്നും താരം പറഞ്ഞു.
Auto ⏭️


