NEWS

ആ അഞ്ചു മിനിറ്റ്; 36 ജീവനുകളുടെ വില: അദ്ഭുത രക്ഷയിലും നടുക്കം മാറാതെ മലയാളിസംഘം


കാഞ്ഞങ്ങാട് ∙ ആ 5 മിനിറ്റിന് ജീവന്റെ വിലയുണ്ടെന്നു തിരിച്ചറിയുകയാണ് കേരളത്തിൽനിന്നുള്ള യാത്രാസംഘം. കാസർകോട് ജില്ലക്കാരായ 5 പേരടക്കം കേരളത്തിൽനിന്നുള്ള 36 അംഗ സംഘം എറണാകുളത്തുനിന്നുള്ള ഏജൻസി വഴി 23ന് ആണ് യാത്ര പുറപ്പെട്ടത്. പിറ്റേന്ന് കഠ്മണ്ഡുവിലെത്തി. 25ന് മനകാമന ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വുവാച്ചിയിൽ എത്തിയപ്പോഴാണ് 5 മിനിറ്റ് മുൻപുണ്ടായ പ്രളയത്തെക്കുറിച്ചറിയുന്നത്. വാഹനങ്ങൾ നിർത്തിയിട്ടതു കണ്ടപ്പോൾ, എന്തോ അപകടമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണു മിന്നൽപ്രളയത്തെക്കുറിച്ചറിയുന്നത്. താഴെ സർവതും നശിപ്പിച്ച് പുഴയിലൂടെ പ്രളയജലം കുത്തിയൊഴുകുന്നു. മുന്നിലെ 2 പാലങ്ങളും പ്രളയമെടുത്തു. പിന്നെ കൊടുംവനത്തിലൂടെ 60 കിലോമീറ്റർ സഞ്ചരിച്ചാണ് തിരികെ കഠ്മണ്ഡുവിനടുത്ത് എത്തിയത്. കുത്തിറക്കത്തിൽ വാഹനം പലയിടത്തുനിർത്തി മണിക്കൂറുകളെടുത്താണ് പൊഖാറ നഗരത്തിലെത്തിയത്. സംഭവമറിഞ്ഞ് മുഖ്യമന്ത്രിയും സന്ദീപ് വാരിയർ എംഎൽഎയും ബന്ധപ്പെട്ടതായി അവർ പറഞ്ഞു.


Fashion ⏭️

Back to top button