FASHION

ഓണക്കോടി എടുത്തോ? കച്ചവടം പൊടിപൊടിക്കുന്നത് മൽ കോട്ടൻ സാരിയോ?


മഴയൊഴിഞ്ഞ മാനത്ത് ചിങ്ങവെയിൽ തെളിയുമ്പോൾ നാടും നഗരവും ഒരുപോലെ ആഘോഷ ലഹരിയിലാഴുകയാണ്. പൂക്കളങ്ങളും വിഭവസമൃദ്ധമായ സദ്യയും ഓണക്കോടികളുമൊക്കെയായി വീണ്ടുമൊരു പൊന്നോണക്കാലം. മലയാളിയുടെ വസ്ത്രസങ്കൽപ്പങ്ങൾക്ക് ഓരോ വർഷവും പരിണാമം സംഭവിക്കുന്നുണ്ട്. പൊന്നിൻ കസവുള്ള സെറ്റ് സാരിയിൽ തുടങ്ങി ഓരോ ഓണക്കാലത്തും ട്രെൻഡുകൾ മാറി വരുന്നുണ്ട്. ഫാഷൻ എത്ര തന്നെ മുന്നോട്ട് പോയാലും ഓണം എന്നും തനിമയുടെയും പാരമ്പര്യത്തിന്റെും ആഘോഷമാണ്.പരമ്പരാഗത ഹാൻഡ്‌ലൂം നെയ്ത്തിന്റെ തനിമ ചോർന്നുപോകാതെ തന്നെ മോഡേൺ കട്ടുകളിലൂടെയും ഫ്യൂഷൻ ശൈലികളിലൂടെയും പുതിയ തലമുറ കസവിനെ ട്രെൻഡിയായി പുനരവതരിപ്പിക്കുന്നുണ്ട്. ഓണക്കോടിയുടെ സങ്കൽപ്പങ്ങൾ മാറിമറിയുമ്പോൾ, മലയാളത്തനിമ കൈവിടാതെ തന്നെ സൗകര്യത്തിനും വേറിട്ട ശൈലികൾക്കും പ്രാധാന്യം നൽകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.മൽ കോട്ടൻ സാരിഇത്തവണ ഓണത്തിന് ഏറെ ആവശ്യക്കാരുള്ളത് മൽ കോട്ടൻ സാരികൾക്കാണ്. അണിയാൻ ഏറേ സുഖകരവും സൗകര്യപ്രദവുമായ വസ്ത്രമാണ് Mulmul Cotton സാരികൾ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മൽമൽ തുണിത്തരങ്ങളിൽ നിന്ന് നെയ്തെടുക്കുന്ന ഈ സാരികൾ, വളരെ ലെറ്റ് വെയ്റ്റാണ്. അതുകൊണ്ടു തന്നെ ഏത് പ്രായക്കാരും ഒരു പോലെ ഇഷ്ടപ്പെടുന്നു. മൽ കോട്ടൻ സെറ്റ് സാരികൾക്കും, കസവിനു പകരം ഇളം നിറങ്ങളിലുള്ള ബോർഡറുകൾ, പ്രിന്റുകൾ എന്നിവയുള്ള സാരികൾക്കും ഡിമാൻഡ് കൂടുതലാണ്. ഓർഗൻസസെറ്റ് സാരികൾക്കൊപ്പം ഇത്തവണ ലൈറ്റ്‌വെയ്റ്റ് ഓർഗൻസ കസവ് സാരികൾക്കും കോട്ടൺ-സിൽക്ക് ബ്ലെൻഡുകൾക്കും വലിയ പ്രിയമാണ്. പകൽ മുഴുവൻ നീളുന്ന ആഘോഷങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ഇവ ഏറെ അനുയോജ്യവുമാണ്.


Life Style ⏭️

Back to top button