BUSINESS

ഹോർമുസിൽ കളി മാറ്റി ഇന്ത്യ; ക്രൂഡ് ഓയിൽ നീക്കത്തിൽ ചാണക്യ തന്ത്രങ്ങൾ, ലാഭമുയർത്താൻ വേറിട്ട നീക്കങ്ങൾ


ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ലാഭം കൊയ്യാൻ ഇന്ത്യയുടെ വേറിട്ട തന്ത്രങ്ങൾ. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങളുണ്ടായതിനെ തുടർന്നാണിത്. ഹോർമുസ് വഴി സഞ്ചരിച്ച് പേർഷ്യൻ ഗൾഫിനുള്ളിൽ നിന്ന് തന്നെ ടാങ്കറുകൾ വഴി ക്രൂഡ് ശേഖരിക്കുന്ന തന്ത്രമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ചെലവ് കുറയ്ക്കാനും. സപ്ലൈ ചെയിനുമായി ബന്ധപ്പെട്ട വിശ്വാസ്യത വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.മാറുന്ന തന്ത്രങ്ങൾയുദ്ധത്തിന്റെ തുടക്ക കാലത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ സമീപിച്ച സമീപനമല്ല ഇപ്പോഴുള്ളത്. ആക്രമണ സാധ്യതകൾ വർധിച്ചതോടെ സ്വന്തം കപ്പലുകൾ ഹോർമുസ് വഴി കടത്തി വിടാൻ എണ്ണക്കമ്പനികൾ തയ്യാറല്ല. പകരം ​​ഗൾഫിലെ എണ്ണയുല്പാദക രാജ്യങ്ങൾ, ഇന്റർനാഷണൽ ട്രേഡിങ് കമ്പനികൾ എന്നിവ വഴിയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നത്.ഉയരുന്ന ചെലവ്ഇത്തരം ചരക്ക് നീക്കങ്ങൾക്ക് ഇന്ത്യൻ ഓയിൽ കമ്പനികൾ അധിക ചെലവ് വഹിക്കേണ്ടതായും വരുന്നു. റിസ്ക് ഉയർന്ന പ്രദേശത്തു കൂടിയുള്ള ടാങ്കറുകളുടെ നീക്കത്തിന് വലിയ പ്രീമിയം, ഇൻഷുറൻസ് തുടങ്ങിയവ നൽകേണ്ടി വരുന്നുണ്ട്. അതേ സമയം സ്വന്തം ടാങ്കർ ആക്രമിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭീമമായ നഷ്ടവും, അനുബന്ധമായ സങ്കീർണതകളും പരി​ഗണിക്കുമ്പോൾ ഈ ഉയർന്ന അധികച്ചെലവ് ഒരു ഭാരമായി കമ്പനികൾ കരുതുന്നില്ല എന്നതാണ് വസ്തുത.സമീപ ആഴ്ച്ചകളിലാണ് ഇത്തരമൊരു ട്രെൻഡ് വ്യാപകമായത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , റിലയൻസ് ഇൻഡസ്ട്രീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ, എച്ച്.പി.സി.എൽ-മിത്തൽ എനർജി തുടങ്ങിയ പ്രമുഖ ഇന്ത്യൻ എണ്ണക്കമ്പനികൽ ഇറാഖി ക്രൂഡ് ഇപ്രകാരം വാങ്ങിയിരുന്നു.ചരക്ക് നീക്കത്തിലെ സാങ്കേതികത്വംചരക്ക് നീക്കവുമായി ബന്ധപ്പെട്ട FOB ( Freight on Board) വ്യവസ്ഥകൾ പ്രകാരം, പർച്ചേസ് നടത്തുന്നവർ തന്നെയാണ് കപ്പൽ അറേഞ്ച് ചെയ്യേണ്ടത്. ക്രൂഡ് ലോഡ് ചെയ്യേണ്ടതും, ലക്ഷ്യസ്ഥാനത്തേക്ക് ട്രാൻസ്പോർട്ട് ചെയ്യേണ്ടതും വാങ്ങുന്നവർ തന്നെയാണ്. ഇത്തരം ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നത് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ചരക്ക് നീക്കത്തിന് മേൽ വലിയ നിയന്ത്രണങ്ങൾ നൽകുന്നു. എന്നാൽ അനുയോജ്യമായ ടാങ്കറുകൾ തെരഞ്ഞെടുക്കുക എന്ന വെല്ലുവിളിയുമുണ്ട്നിലവിൽ ക്രൂഡ് നീക്കവുമായി ബന്ധപ്പെട്ട് വിവിധ തരം ടെൻഡറുകളുടെ തിരക്കിട്ട ചർച്ചകളാണ് ഇന്ത്യൻ ഓയിൽ കമ്പനികൾ ഷിപ്പിങ് കമ്പനികളുമായി നടത്തുന്നത്. ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ നൽകുന്ന വിവരങ്ങൾ പ്രകാരം 2026 സെപ്റ്റംബറിൽ ഇന്ത്യ ഒരു ദിവസം ശരാശരി 1.3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഹോർമുസ് വഴി കൊണ്ടു വന്നത്.


Read News

Back to top button