HEALTH

ആണുങ്ങൾക്കുമുണ്ടോ ആർത്തവവിരാമം? പുരുഷൻമാർ അറിയണം ഈ ശാരീരികമാറ്റത്തെപ്പറ്റി


മുമ്പൊന്നുമില്ലാത്ത അക്ഷമ, തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം ദേഷ്യം, ലൈംഗികതാത്പര്യം കുറയുക, സംശയം, മറവി, മൂഡ് സ്വിങ്സ്…. അത്രനാൾ ശാന്തശീലനായിരുന്ന വ്യക്തിക്ക് ഇപ്പോൾ മൊത്തത്തിൽ എന്തോ ഒരു കുഴപ്പമുണ്ടല്ലോ എന്ന് മറ്റുള്ളവർക്ക് തോന്നുന്ന അവസ്ഥ. ദാമ്പത്യത്തിൽ ഈ ഘട്ടത്തിൽ ഭാര്യയ്ക്കു പലപ്പോഴും സംശയം തോന്നാം: ”ഇതെന്താണു സംഭവിക്കുന്നത്? എന്റെ കുറ്റമോ മറ്റോ ആണോ?” ചില പുരുഷന്മാരാകട്ടെ തൊഴിലിടത്തിൽപ്പോലും പെട്ടെന്ന് മുൻകോപക്കാരാവും.’ആൻഡ്രോപോസ്’, അല്ലെങ്കിൽ ‘മെയിൽ മെനോപോസ്’ എന്ന് പൊതുവേ വിളിക്കപ്പെടാറുള്ള പ്രതിഭാസമാവാം ഇവിടെ യഥാർഥ പ്രശ്നം.സ്ത്രീകളിൽ ആർത്തവവിരാമം എല്ലാവരിലും നടക്കുന്ന സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയയാണ്. അണ്ഡാശയത്തിന്റെ പ്രവർത്തനക്ഷമത പതിയെ, വർഷങ്ങൾ എടുത്ത്, ദുർബലമാവുകയും ലൈംഗിക ഹോർമോണായ ഈസ്ട്രജന്റെ അളവ് വളരെ കുറയുകയും അവസാനം ആർത്തവം നിലയ്ക്കുന്നതുമാണ് ആർത്തവവിരാമം.പക്ഷേ, പുരുഷന്മാർ ഇക്കാര്യത്തിലെല്ലാം വ്യത്യസ്തരാണ്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണും തീർച്ചയായും പ്രായത്തിനൊത്ത് കുറയുന്നുണ്ട്. പക്ഷേ, അത് ഭാഗികവും വളരെ പതിയേയുമാണ്. യൂറോപ്പിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തിയത്, ഒരു വർഷത്തിൽ, ആകെ ടെസ്റ്റോസ്റ്റിറോൺ 0.4 ശതമാനവും ശരീരത്തിന് നേരിട്ട് ഉപയോഗിക്കാവുന്ന ‘ഫ്രീ’ ടെസ്റ്റോസ്റ്റിറോൺ 1.3 ശതമാനവും മാത്രമാണ് കുറയുന്നതെന്നാണ്. ലക്ഷണങ്ങളോടുകൂടിയ ടെസ്റ്റോസ്റ്റിറോൺ അപര്യാപ്തത നാല്പതുകളിലുള്ളവരിൽ കേവലം ആയിരത്തിൽ ഒരാൾക്കാണ് ഉണ്ടായിരുന്നത്. എഴുപതുകളിലെത്തിയവരിലും ആ നിരക്ക് ഇരുപതിൽ ഒരാൾക്ക് എന്ന തോതിലേക്കു മാത്രമായിരുന്നുതാനും. അതായത്, ആൻഡ്രോപോസ് എന്നത് മെനോപോസിന് സമാനമായ ഒരു മെഡിക്കൽ അവസ്ഥയല്ല. എന്നാൽ ചില പുരുഷന്മാരിൽ പ്രായം, അമിതവണ്ണം, പ്രമേഹം, ഉറക്കക്കുറവ്, മറ്റു രോഗങ്ങൾ തുടങ്ങിയവയാൽ ടെസ്റ്റോസ്റ്റിറോൺ കുറയുകയും അതിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യാം. അതിനെ late-onset hypogonadism എന്നാണ് വിളിക്കുന്നത്.ലക്ഷണങ്ങളും കാരണങ്ങളുംശാരീരികവും ലൈംഗികവും വൈകാരികവുമായ ലക്ഷണങ്ങൾ പലരിലും കാണാം. ഉദ്ധാരണം ദുർബലമാവുക, ലൈംഗികേച്ഛ കുറയുക, സദാ ക്ഷീണം തോന്നുക, മസിലുകൾ ശോഷിക്കുക, കൊഴുപ്പ് (പ്രത്യേകിച്ചും വയറിന്റെ ഭാഗത്ത്) കൂടുക, ഉറക്കത്തിന് ബുദ്ധിമുട്ട്, ഒന്നിലും താത്പര്യമില്ലാതാവുക, ഏകാഗ്രത കുറയുക, നിരാശ, ആത്മവിശ്വാസക്കുറവ്, കുടുംബത്തിൽനിന്നും സാമൂഹിക ചടങ്ങുകളിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത എന്നിവ ഇതിൽപ്പെടുന്നു. ഇതിൽ പങ്കാളികളെ ഏറ്റവും അധികം കുഴപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങളാണ്. പെട്ടെന്നു ദേഷ്യം വരുന്നതും കൂട്ടുകാരെ ഒഴിവാക്കാൻ തുടങ്ങുന്നതും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതും ഉദാഹരണങ്ങളാണ്.


Cinema ⏭️

Back to top button