SPORTS

കളി തിരിഞ്ഞു തുടങ്ങി, രണ്ടാം ദിനം 6 വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാർ, സ്വഭാവം മാറി ശ്രീലങ്കയിലെ പിച്ചുകൾ


ഗോൾ ∙ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ശ്രീലങ്കയിലെ പിച്ചുകൾ. കളി പുരോഗമിക്കുന്തോറും സ്പിന്നേഴ്സിന് അനുകൂലമായി പിച്ച് മാറിക്കൊണ്ടിരിക്കും. ആദ്യ ദിനത്തിൽ നിറം മങ്ങിയ ശ്രീലങ്കൻ ബോളർമാർ രണ്ടാംദിനം അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് 7 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന്റെയും (167) ധ്രുവ് ജുറേലിന്റെയും (51) കരുത്തിൽ ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ അവസാനിപ്പിച്ചത് 9ന് 460 എന്ന നിലയിൽ. കുൽദീപ് യാദവും (12*) പ്രസിദ്ധ് കൃഷ്ണയുമാണ് (1*) ക്രീസിൽ.തണുത്ത തുട‌ക്കംകേശര നുവന്തയുടെ പന്തിൽ നിഷാൻ ഫെർണാണ്ടോയുടെ ക്യാച്ചിലൂടെ രാഹുൽ മടങ്ങി. പിന്നാലെയെത്തിയ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ച് ദേവ്ദത്ത് പടിക്കലാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുനീക്കിയത്. 92–ാം ഓവറിൽ ടീം സ്കോർ 357ൽ നിൽക്കെ, പ്രഭാത് ജയസൂര്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ലയുടെ സ്റ്റംപിങ്ങിലൂടെ ദേവ്ദത്തും (167) വീണു. 15 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു കന്നി രാജ്യാന്തര സെഞ്ചറി കുറിച്ച പടിക്കലിന്റെ ഇന്നിങ്സ്. 


Auto ⏭️

Back to top button