ഞൊടിയിടയിൽ മുടി കറുപ്പിക്കാം, മാസങ്ങളോളം നര വരില്ല ; ചായപ്പൊടികൊണ്ട് ഉഗ്രൻ ഹെയർഡൈ തയ്യാറാക്കി നോക്കൂ

പ്രതീകാത്മക ചിത്രം
പ്രായഭേദമില്ലാതെ എല്ലാവർക്കും ഇപ്പോഴത്തെ കാലത്ത് നര വരാറുണ്ട്. ഇതിന് ഏറ്റവും എളുപ്പത്തിലുള്ള പരിഹാരം കടകളിൽ ലഭിക്കുന്ന കെമിക്കൽ ഡൈകളാണ്. ഇവ ദീർഘകാലം ഉപയോഗിച്ചാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാച്വറൽ ഡൈകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
മൈലാഞ്ചി ഇല – അര കപ്പ്
പനിക്കൂർക്ക ഇല – കാൽ കപ്പ്
ചായപ്പൊടി – 2 ടീസ്പൂൺ
കാപ്പിപ്പൊടി – 2 ടീസ്പൂൺ
നീലയമരി പൊടി – 2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
മൈലാഞ്ചി ഇല, പനിക്കൂക്ക ഇല, ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ച് അരിച്ചെടുക്കുക. ശേഷം ഇതിനെ ഒരു ഇരുമ്പ് പാത്രത്തിലാക്കി ചൂടാക്കി കുറുക്കിയെടുക്കുക. സ്റ്റൗ ഓഫ് ചെയ്ത് ചൂടുമാറുമ്പോൾ ഇതിലേക്ക് രണ്ട് സ്പൂൺ നീലയമരി പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ ഉടനെ തന്നെ ഈ ഡൈ ഉപയോഗിക്കാവുന്നതാണ്. മുടിയിലും ശിരോചർമത്തിലും പുരട്ടി ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഈ ഡൈ പുരട്ടിക്കൊടുക്കാൻ.
English Summary
This homemade hair dye uses henna, panikoorka leaves, tea powder, coffee powder, indigo powder and salt. The ingredients are ground, cooked and mixed to make a natural dye, which is applied to the hair and scalp for 1–2 hours before washing. It is presented as a natural alternative to chemical hair dyes for covering grey hair.
RELATED TOPICS: TEA POWDER HAIR DYE, NATURAL HAIR DYE, GREY HAIR REMEDY, NARACHA MUDI BLACK HAIR, HOMEMADE EFFECTIVE HAIRDYE
Health ⏭️


