NEWS

‘മൂന്നുമാസം കൊണ്ട് തമ്മിലടി, അത് തെരുവിലെത്തി; ജനങ്ങൾ അമർഷത്തിൽ’


പാലാ∙ യുഡിഎഫിന് വോട്ട് ചെയ്തവർ നിരാശയിലാണെന്നും മധുവിധുകാലത്ത് തന്നെ തമ്മിലടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി. ജയരാജൻ. സിപിഎം വിശാല ജില്ലാകമ്മിറ്റിക്കു പാലായിൽ എത്തിയതായിരുന്നു ജയരാജൻ. ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം നടത്തി. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയെ കയ്യടക്കുന്നു. കിങ്ങിണിക്കുട്ടൻ ആരോഗ്യമന്ത്രി ആയതോടെ കോർപ്പറേറ്റുകൾ ആഹ്ലാദത്തിലാണെന്നും പി.ജയരാജൻ പറഞ്ഞു. യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിയുടെ നടപടികൾക്കെതിരായി പരസ്യമായി പ്രതികരിക്കുന്ന നിലയാണുള്ളത്. യുഡിഎഫിൽ ഐക്യമില്ല. മൂന്നുമാസംകൊണ്ട് തമ്മിലടി ആരംഭിച്ചു. തമ്മിലടി തെരുവിൽ എത്തി. യുഡിഎഫ് അധികാരത്തിൽ വരാൻ വോട്ട് ചെയ്ത് ജനങ്ങൾ ഇപ്പോൾ അമർഷത്തിലാണ്. തങ്ങൾക്ക് പറ്റിയത് തിരുത്തണമെന്നാണ് ചിന്തിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം’’– ജയരാജൻ പറഞ്ഞു. 


Fashion ⏭️

Back to top button