AUTO

2.20 ലക്ഷം വരെ ഇളവ്, സ്വർണ നാണയം; വൻ ഓഫറുകളുമായി ജെഎസ്ഡബ്ല്യൂ എംജി മോട്ടർ ഇന്ത്യ


ഓണത്തിന് വാഹനങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് ജെഎസ്ഡബ്ല്യൂ എംജി മോട്ടർ ഇന്ത്യ. ‘എംജി പൊന്നോണം’ എന്ന പേരിൽ പ്രത്യേക ആരംഭിച്ചിരിക്കുന്ന ഇളവുകളിലൂടെ ഉപഭോക്താക്കൾക്ക് ഏറെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് എംജി അറിയിക്കുന്നത്. ഇരുപതിനായിരം രൂപ മുതൽ 2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ വിവിധ മോഡലുകളിൽ എംജി നൽകുന്നുണ്ട്. കൂടാതെ ഈ കാലയളവിൽ വാഹനം വാങ്ങുന്നവർക്ക് സൗജന്യ ചാർജിങ്, സ്വർണ്ണനാണയങ്ങൾ, ആകർഷകമായ ഇളവുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കും.ചെറു കാറായ കോമറ്റ് ഇവിക്ക് സ്വർണനാണയവും 45000 രൂപ വരെയുള്ള ആനുകൂല്യങ്ങളും നേടാം. ബാസ് ഓഫറിലൂടെ കിലോമീറ്ററിന്  3.20 രൂപ നിരക്കിൽ, 4.99 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവിയായ എംജി സിഎസ് ഇവിക്ക് 2,000 യൂണിറ്റ് വരെയുള്ള സൗജന്യ ചാർജിങ്ങും 2.15 ലക്ഷം രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കും. കിലോമീറ്ററിന് 4.50 നിരക്കിൽ, 13.00 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ ബാസ് വില ആരംഭിക്കുന്നത്. എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്റിന് 60000 രൂപ വരെ ആനുകൂല്യങ്ങളും സ്വർണ്ണനാണയങ്ങളും കമ്പനി നൽകുന്നുണ്ട്. എംജി ഹെക്ടറിന്റെ ആരംഭ വില ₹11.99 ലക്ഷം രൂപയിലാണ്. എംജി ആസ്റ്ററിന് 2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 


Sports ⏭️

Back to top button