AUTO

പോക്കറ്റ് കാലിയാവാതെ യാത്രചെയ്യാം! കിടിലൻ മൈലേജുമായി എത്തുന്ന 5 സിഎൻജി വാഹനങ്ങൾ


ഇന്ധന വില വര്‍ധനവും എഥനോളിന്റെ സാന്നിധ്യവുമെല്ലാം പെട്രോള്‍ വാഹനം ഉപയോഗിക്കുന്നവരുടെ ചങ്കിടിപ്പ് കൂട്ടിയിട്ട് കുറച്ചുകാലമായി. ബദല്‍ ഇന്ധനങ്ങളില്‍ സിഎന്‍ജിയിലേക്ക് ചുവടുമാറുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരികയാണ്. ഇവിയിലേക്കു നേരിട്ടു മാറാതെ സിഎന്‍ജിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി നിരവധി സിഎന്‍ജി മോഡലുകളാണ് നമ്മുടെ വിപണിയിലേക്കെത്താന്‍ തയ്യാറെടുക്കുന്നത്. നിരത്തിലിറങ്ങാന്‍ തയ്യാറെടുത്തിരിക്കുന്ന എണ്ണം പറഞ്ഞ സിഎന്‍ജി മോഡലുകളെ പരിചയപ്പെടാം.ഹ്യുണ്ടേയ് ബയോണ്‍നാലു മീറ്ററിലേറെ നീളമുള്ള ഹ്യുണ്ടേയ് എസ്‌യുവികളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റോടെ എത്തുന്ന ആദ്യ മോഡലാണ് ബയോണ്‍. 9 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. ക്രേറ്റയിലും വെര്‍നയിലും ഉപയോഗിക്കുന്ന 1.5 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍. 115 പിഎസ് കരുത്തും 114എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഈ എന്‍ജിനൊപ്പം 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.ബയോണിന്റെ പ്രധാന ആകര്‍ഷണം 1.5 ലീറ്റര്‍ ശേഷിയുള്ള ഹൈ സിഎന്‍ജി ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യയായിരിക്കും. അണ്ടര്‍ബോഡി സിഎന്‍ജി ടാങ്കും ഹ്യുണ്ടേയ് പരിഗണിക്കാനിടയുണ്ട്. സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിങ്, എച്ച് എഡ്ജ് ഡിആര്‍എല്‍, ബോള്‍ഡ് വീല്‍ ആര്‍ക്ക് ക്ലാഡിങ്, റൂഫ് റെയിലുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാംപുകള്‍ എന്നിവ ഡിസൈനില്‍ ശ്രദ്ധേയമാവുന്നു. ഉള്ളിലേക്കു വരുമ്പോള്‍ ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്ലീനുകള്‍, ലെയേഡ് ഡാഷ്‌ബോര്‍ഡ്, ഫോര്‍ ഡോട്ട് സ്റ്റീറിങ് വീല്‍ എന്നിവയമാണ് ശ്രദ്ധിക്കപ്പെടുക. സ്‌കോഡ കൈലാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, മാരുതി സുസുക്കി വിക്ടോറിസ് എന്നിവയുമായാണ് മത്സരം.റെനോ ട്രൈബര്‍റെനോയുടെ ജനപ്രിയ 7 സീറ്റര്‍ എംപിവി ട്രൈബറിന്റെ ടര്‍ബോ സിഎന്‍ജി പതിപ്പ് കമ്പനി അവതരിപ്പിക്കും. റെനോയുടെ പുതിയ ആര്‍ജിഇപി പ്ലാറ്റ്‌ഫോമിലാവും ഈ വാഹനം എത്തുക. റെനോ കൈഗറിലെ 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാവും ട്രൈബര്‍ ടര്‍ബോയിലുമുണ്ടാവുക. 100പിഎസ് കരുത്തും 160എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. അണ്ടര്‍ ബോഡി അല്ലെങ്കില്‍ ഡ്യുവല്‍ സിലിണ്ടര്‍ സംവിധാനമാവും ട്രൈബറിലുണ്ടാവുക. ഇതോടെ ആവശ്യത്തിന് ബൂട്ട്‌സ്‌പേസും ഉറപ്പിക്കാനാവും. കുറഞ്ഞ ചിലവില്‍ കൂടുതല്‍ കരുത്തോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ബജറ്റ് എംപിവിയാവും ഇത്.മാരുതി ഫ്രോങ്ക്‌സ് സിഎന്‍ജി


Sports ⏭️

Back to top button