AUTO
ട്രാഫിക് ഫൈനിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് മോട്ടർ വാഹന വകുപ്പ്

മോട്ടർ വാഹന വകുപ്പിന്റെ ഇ–ചെലാനുകളിൽനിന്നു ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ഉത്തരവോ നിർദ്ദേശമോ നിലവിൽ മോട്ടർ വാഹന വകുപ്പ് നൽകിയിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സമൂഹ മാധ്യമ പേജിൽ പങ്കുവച്ച പോസ്റ്റിൽ എംവിഡി പറയുന്നു.മൊബൈൽ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാകുമോഅതുപോലെ സെപ്റ്റംബർ 25 ന് ഉള്ളിൽ ഡ്രൈവിങ് ലൈസൻസുകളിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിലിൽ പ്രചരിക്കുന്ന വാർത്തകളും പൂർമായും വ്യാജമാണെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. പൊതുജനങ്ങൾ ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് മോട്ടർ ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും ഇതിനായി അവസാന തിയതിയോ സമയ പരിധിയോ നിഷ്കർശിച്ചിട്ടില്ല. അതിനാൽ ഇത്തരം വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും എംവിഡി പറഞ്ഞു.മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻsarathi.parivahan.gov.in എന്ന പേർട്ടലിൽ others എന്ന ലിങ്ക് വഴി update mobile number എന്ന ഓപ്ഷനിലൂടെ അവരവർക്കുതന്നെ ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അതിനു കഴിയുന്നില്ലെങ്കിൽ മാത്രം ഓഫിസ് സന്ദർശിച്ചാൽ മതിയാകും.
Sports ⏭️




