AUTO
‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ കേസ്’; അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ വ്ലോഗർ അശ്വന്ത് കോക്കിനെതിരെ ട്രോളുമായി കേരളാ പൊലീസ്. അശ്വന്തിന്റെ പ്രശസ്തമായ സിനിമാ റിവ്യൂ ശൈലിയെത്തന്നെ ഓർമിപ്പിക്കുന്ന വിധത്തിൽ, അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് ‘അര സ്റ്റാർ’ റേറ്റിങ് നൽകിയാണ് പൊലീസ് ട്രോൾ പങ്കുവെച്ചത്.പോസ്റ്ററിലെ കുറിപ്പ് ഇങ്ങനെ:∙ കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.∙ പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ്.∙ ഓഡിയൻസ് റെസ്പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും.
Sports ⏭️




