LIFESTYLE

6000 സ്ക്വയർഫീറ്റ്; നിലത്തുനിന്ന് നടന്നുകയറാവുന്ന മേൽക്കൂര! കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടില്ല; വിഡിയോ


കോട്ടയം അതിരമ്പുഴയ്ക്കടുത്ത് കുറുമുള്ളൂരിൽ ബിസിനസുകാരനായ ഉണ്ണിക്കൃഷ്ണന്റെയും കുടുംബത്തിന്റെയും വീട്ടുവിശേഷങ്ങൾ കാണാം. 40 സെന്റിൽ ഏകദേശം ആറായിരത്തോളം സ്ക്വയർഫീറ്റിൽ പലവിധ ശൈലികളുടെ സമന്വയിപ്പിച്ച് ഒരുപാട് കൗതുകങ്ങൾ അകത്തും പുറത്തും ഒരുക്കി ഒറ്റ നിലയിലാണ് വീടൊരുക്കിയിട്ടുള്ളത്.ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത നിലത്തുനിന്ന് വീടിന്റെ മേൽക്കൂര വരെ കയറി പോകാവുന്ന സീലിങ് ടു ഫ്ലോർ രീതിയിലുള്ള സ്ലോപ്പ്ഡ് എലിവേഷനാണ്. ചരിച്ചുവാർത്ത ശേഷം അതിനു മുകളിൽ ഓട് വിരിച്ചിരിക്കുകയാണ്. ഈ ഇടം മനോഹരമായ ഒരുകോർട്യാഡ് സ്പേസാക്കി മാറ്റിയിരിക്കുന്നു.വീടിന്റെ പല ഭാഗത്തുനിന്നും വ്യത്യസ്തമായിട്ടുള്ള കാഴ്ചകളാണ് വീടിന് ലഭിക്കുന്നത്. ഏകദേശം 50 വർഷത്തോളം പഴക്കമുള്ള കുടുംബവീടിനോട് ചേർന്നാണ് പുതിയ വീട് നിർമിച്ചിട്ടുള്ളത്. വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. വിശാലമായ ലാൻഡ്സ്കേപ്പാണ് വീടിനുള്ളത്. ഡ്രൈവ് വേയിൽ ടാർ വിരിച്ച ചെറിയൊരു റോഡുണ്ട്. ലാൻഡ്സ്കേപ്പിൽ പേൾ ഗ്രാസ് വിരിച്ചിരിക്കുന്നു.വീടിന്റെ പുറംകാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എലമെന്റ് മേൽക്കൂരയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ചരിഞ്ഞ വോൾ ആണ്. ഇഷ്ടിക കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. അതിനു മുകളിൽ നാച്ചുറൽ സ്റ്റോണിന്റെ ക്ലാഡിങ് വിരിച്ചിരിക്കുന്നു. വീടിനുചുറ്റും ഇത്തരത്തിലുള്ള വോളുണ്ട്.ഇത് വീടിന് പുറംകാഴ്ചയിൽ വ്യത്യസ്തമായി രൂപഭംഗിയും അതിലുപരി സ്വകാര്യതയും നൽകുന്നു. കാർ പോർച്ച് ക്യാന്റിലിവർ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. മുകളിൽ റൂഫിങ് ഷീറ്റും താഴെ വുഡൻ പാനലിങ്ങും നൽകിയിരിക്കുന്നു.ചെറിയ കോറിഡോർ പോലെയാണ് സിറ്റ്ഔട്ട്. ഇവിടെ ഇൻബിൽറ്റ് സീറ്റിങ്ങും ഷൂറാക്കും നൽകി. തേക്കിൽ കടഞ്ഞെടുത്ത ഏകദേശം 9 അടിയോളം നീളമുള്ള രണ്ടു പാളി വാതിൽ തുറന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്.


Cinema ⏭️

Back to top button