NEWS

തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു, മൂന്ന് പശുക്കൾക്ക് ഗുരുതര പൊള്ളൽ; പിന്നിൽ ലഹരി സംഘമെന്ന് സംശയം

കത്തിനശിച്ച തൊഴുത്ത്

തൃശൂർ: കാലിത്തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു. മൂന്ന് പശുക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തൃശൂർ വെങ്കിടങ്ങിലാണ് സംഭവം. തീയിട്ടത് ലഹരിവിൽപന നടത്തുന്ന സംഘമാണെന്നാണ് സംശയം.

കാലിവളർത്തൽ ഉപജീവനമാർഗമാക്കിയ സുമതി-സുരേഷ് ദമ്പതികളുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നിമിഷനേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. സമീപപ്രദേശത്തെ സിസിടിവി ക്യാമറ ഏതാനും മിനിറ്റുകൾ മറച്ച നിലയിലായിരുന്നു. അപകടമുണ്ടായ സമയം അതുവഴി ബൈക്കുകൾ പോകുന്നതിന്റെ ശബ്‌ദം കേട്ടിരുന്നതായും വീട്ടുകാർ പറയുന്നു.

പ്രദേശത്ത് നിരന്തരമായി ലഹരിസംഘത്തിന്റെ ശല്യം ഉണ്ടാകാറുണ്ടെന്നും സന്ധ്യയായിക്കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ലഹരിസംഘങ്ങൾ തന്നെയാകാം തൊഴുത്തിന് തീയിട്ടതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

Read News ⏭️

Back to top button