LIFESTYLE

വെറും ആറുമാസം കൊണ്ട് കെെനിറയെ സമ്പാദിക്കാം; ധെെര്യമായി ഈ വിള നട്ടോള്ളൂ


പ്രതീകാത്മക ചിത്രം

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് പപ്പായ,​ വിറ്റാമിൻ എ,​സി,​ഇ എന്നിവയും നാരുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ വിപണിയിൽ പപ്പായയ്ക്ക് ഡിമാൻഡ് കൂടുതലാണ്. പക്ഷേ കേരളത്തിൽ ഇപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പപ്പായ കൂടുതലായി എത്തുന്നത്.

എന്നാൽ കേരളത്തിൽ തന്നെ കുറഞ്ഞ ചെലവിൽ ഇത് കൃഷി ചെയ്യാൻ കഴിയുമെന്ന് മനസിലാക്കുക. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷിയാണ് പപ്പായ. നല്ല നീർവാർച്ചയുള്ള മണ്ണും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവുമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ആറ് മാസത്തിനുള്ളിൽ ഇത് വിളവെടുക്കാം. റെഡ് ലേഡി,​ റെഡ് റോയൽ,​ Co -1, Co -5, പൂസ,​ നാന എന്നിവ പപ്പായയുടെ അത്യുൽപാദനശേഷിയുള്ള ഇനങ്ങളാണ്.

വിത്തുമുളപ്പിച്ചാണ് പപ്പായയുടെ വംശവർദ്ധന. എന്നാൽ നല്ല ആരോഗ്യവും കരുത്തുമുള്ള തൈകൾ വാങ്ങി നടുന്നതാണ് നല്ലത്. മൂന്നുമാസം പ്രായമായ തൈകൾ വേണം നടാൻ. രണ്ടരയടി വലുപ്പത്തിലുള്ള കുഴിയിൽ ചാണകപ്പൊടി, കുമ്മായം, വേപ്പിൻ പിണ്ണാക്ക് എന്നിവ മേൽമണ്ണുമായി ചേർത്ത് കുഴിമൂടുക.

15 ദിവസത്തിനുശേഷം പൊടിഞ്ഞ ജൈവവളവും മേൽമണ്ണും ചേർത്ത് കുഴിനിറച്ച് തൈനടാം. ആദ്യ ആഴ്ചയിൽ തണൽ നൽകാൻ ശ്രദ്ധിക്കണം. രണ്ടുമാസത്തിലൊരിക്കൽ പൊടിഞ്ഞ ജൈവവളം ചേർക്കാം. മണ്ണിര കംപോസ്റ്റ്, കാലിവളം, ആട്ടിൻ കഷ്ഠം എന്നിവ മാറിമാറി പ്രയോഗിക്കാം. വേനൽക്കാലത്ത് കൃത്യമായി നനയ്ക്കണം. തുള്ളിനന രീതിയാണ് ഏറ്റവും അനുയോജ്യം. മൊത്തവ്യാപാര വിപണിയിൽ ക്വിന്റലിന് 2500 രൂപ മുതൽ 4400 രൂപവരെയാണ് വില.

English Summary

Papaya is a highly nutritious fruit rich in vitamins A, C, and E, and has strong market demand. The article explains that papaya can be cultivated profitably in Kerala’s climate with low investment. Suitable varieties, planting methods, organic manure practices, and irrigation techniques are discussed. With proper care, papaya can be harvested within six months and offers good income opportunities for farmers.
RELATED TOPICS: PROFITABLE CROP, FARMING INCOME, SIX MONTH CROP, AGRICULTURE, CASH CROP


Source link

Back to top button