NEWS

ശമ്പള കമ്മിഷന്റെ കാലാവധി നീട്ടൽ പരിഗണിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ കാലാവധി നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. പ്രാരംഭ കാലാവധി അവസാനിച്ച കമ്മിഷന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും, വിവര ശേഖരണത്തിനുമാണിത്.
കഴിഞ്ഞ 50 വർഷത്തിനിടെ ഇക്കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ മാത്രമാണ് 5 വർഷത്തിനിടയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തത്. 2024 ജൂലായിൽ അതിനു മുൻപുള്ള കമ്മിഷന്റെ കാലാവധി കഴിഞ്ഞെങ്കിലും, രണ്ടു വർഷം ഇടപെടാതിരുന്ന എൽ.ഡി.എഫ് സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപ് ഫെബ്രുവരിയിലാണ് കമ്മിഷൻ രൂപീകരിച്ചത്. മാർച്ചിലാണ് ടേംസ് ഓഫ് റഫറൻസ് തീരുമാനിച്ചത്.
കഴിഞ്ഞ സർക്കാർ ലീവ് സറണ്ടർ നൽകാനിറക്കിയ ഉത്തരവ് മരവിപ്പിച്ചത് എന്തിനെന്ന കെ.എൻ.ബാലഗോപാലിന്റെ ചോദ്യത്തിന്, ഏറ്റവും കൂടുതൽ കാലം ലീവ് സറണ്ടർ മാറ്റി വച്ച സർക്കാരും ധനമന്ത്രിയുമാണ് ഈ ചോദ്യം ഉന്നയിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ സർക്കാർ 21670 കോടിയുടെ ഡി.എ, 14387 കോടിയുടെ ഡി.ആർ കുടിശികയുടെ ബാദ്ധ്യതയാണ് ഈ സർക്കാരിനു മേൽ വച്ചിരിക്കുന്നത്. അടുത്ത ശമ്പള പരിഷ്‌കരണം വരെ ഇടക്കാലാശ്വാസം അനുവദിക്കുമോയെന്ന എം.എസ്.അരുൺകുമാറിന്റെ ചോദ്യത്തിന്, സർക്കാർ പരിശോധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

​സ്വ​കാ​ര്യ​ ​യൂ​ണി.​ ​ബിൽ
രാ​ഷ്ട്ര​പ​തി​യി​ൽ​ ​നി​ന്ന് ​തി​രി​ച്ച്
വാ​ങ്ങും​;​ ​പ്ര​മേ​യം​ ​പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​യ്ച്ച​ ​കേ​ര​ള​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്ഥാ​പ​ന​വും​ ​നി​യ​ന്ത്ര​ണ​വും​ ​ബി​ൽ​ ​തി​രി​ച്ചു​വാ​ങ്ങാ​ൻ​ ​നി​യ​മ​സ​ഭ​ ​പ്ര​മേ​യം​ ​പാ​സാ​ക്കി.​ ​ബി​ൽ​ ​ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​പാ​സാ​ക്കി​ ​കി​ട്ടാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​തി​രി​ച്ചു​വാ​ങ്ങി​ ​പ​രി​ഷ്ക​രി​ച്ച് ​അ​യ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​നം.​ ​ആ​ദ്യ​മാ​യാ​ണ് ​സം​സ്ഥാ​ന​ ​നി​യ​മ​സ​ഭ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പ്ര​മേ​യം​ ​പാ​സാ​ക്കു​ന്ന​ത്.​ ​ച​ട്ടം​ 118​ ​അ​നു​സ​രി​ച്ചാ​ണ് ​ന​ട​പ​ടി.​ ​ഗ​വ​ർ​ണ​ർ​ ​മു​ഖേ​ന​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​ച്ചു​കൊ​ടു​ക്കും.​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​തീ​രു​മാ​നം​ ​നി​ർ​ണ​യാ​ക​മാ​കും.

2025​ ​മാ​ർ​ച്ച് 25​നാ​ണ് ​നി​യ​മ​സ​ഭ,​ ​ബി​ൽ​ ​പാ​സാ​ക്കി​ ​അം​ഗീ​കാ​ര​ത്തി​നാ​യി​ ​ഗ​വ​ർ​ണ​ർ​ക്ക് ​സ​മ​ർ​പ്പി​ച്ച​ത്.​ ​ഗ​വ​ർ​ണ​ർ​ ​ഇ​ത് ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ബി​ല്ലി​ലെ​ ​ഭൂ​മി​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം,​ ​ക​രു​ത​ൽ​ ​ധ​നം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ന്ദേ​ഹ​മു​ന്ന​യി​ച്ചു.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ ​സ്വ​കാ​ര്യ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കേ​ര​ളം​ ​പി​ന്നാ​ക്കം​ ​പോ​കാ​തി​രി​ക്കാ​നാ​ണ് ​ഈ​ ​അ​സാ​ധാ​ര​ണ​ ​നീ​ക്ക​മെ​ന്ന് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​റോ​ജി​ ​എം.​ജോ​ൺ​ ​പ​റ​ഞ്ഞു.

Read News ⏭️

Back to top button