AUTO
ഇനി യാത്ര ഇലക്ട്രിക് കരുത്തിൽ; വിൻഫാസ്റ്റിന്റെ ഫ്യൂച്ചറിസ്റ്റിക് എസ്‌യുവി സ്വന്തമാക്കി പൂർണിമ

വിൻഫാസ്റ്റിന്റെ ഇലക്ട്രിക് എസ്‍യുവി സ്വന്തമാക്കി മലയാളികളുടെ പ്രിയനടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ അത്യാധുനിക ഇലക്ട്രിക് എസ്‌യുവിയായ വിൻഫാസ്റ്റ് വിഎഫ് 7 ആണ് താരം തന്റെ വാഹനശേഖരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. വിഎഫ് 7ന്റെ സ്കൈ ഇൻഫിനിറ്റി എന്ന ഉയർന്ന മോഡലാണ് ഇത്. 28.09 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ വാഹനത്തിന്റെ ഡെലിവറി വിഡിയോ കൊച്ചിയിലെ വിൻഫാസ്റ്റ് വിതരണക്കരായ കോസ്റ്റലൈൻ വിൻഫാസ്റ്റ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. അഗ്രസ്സീവ് ലുക്കുള്ള എൽഇഡി ലൈറ്റിങ്ങും എയറോഡൈനാമിക്സ് ഒത്തിണങ്ങിയ ബോഡി ലൈനുകളും ഇതിനെ നിരത്തുകളിൽ വേറിട്ടു നിർത്തുന്നു. വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഡ്രൈവർ കേന്ദ്രീകൃതമായ ലേഔട്ടുമാണ് വാഹനത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഏകദേശം 22.99 ലക്ഷം രൂപ മുതൽ 28.09 ലക്ഷം രൂപവരെയാണ് വിഎഫ് 7ന്റെ വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
Source link


