AUTO
സ്കോഡ സ്ലാവിയ ഫേസ്ലിഫ്റ്റ് വിപണിയിലെത്തി; വില 10 ലക്ഷം രൂപ മുതൽ

ജനപ്രിയ മിഡ്-സൈസ് സെഡാനായ സ്കോഡ സ്ലാവിയയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തി. 10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 2022-ൽ പുറത്തിറങ്ങിയ ശേഷം സ്ലാവിയയ്ക്ക് ലഭിക്കുന്ന ആദ്യ മിഡ്-ലൈഫ് അപ്ഡേറ്റാണിത്. ഡിസൈനിലെ മാറ്റങ്ങൾ, ക്യാബിനിലെ പുതിയ സവിശേഷതകൾ, കൂടുതൽ ഫീച്ചറുകൾ, പുതിയ ഗിയർബോക്സ് ഓപ്ഷൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഫോക്സ്വാഗൺ വിർട്ടസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ എന്നിവയോടാണ് സ്ലാവിയ ഫേസ്ലിഫ്റ്റ് പ്രധാനമായും ഏറ്റുമുട്ടുന്നത്.ഡിസൈനിലെ പ്രധാന മാറ്റങ്ങൾപഴയ രൂപഭംഗി നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ഷാർപ്പായ ലുക്കിലാണ് പുതിയ മോഡൽ എത്തുന്നത്. സെഗ്മെന്റഡ് ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്ലാമ്പുകൾ, ഗ്രില്ലിലെ ക്രോം സ്ട്രിപ്പ്, പുതിയ എൽഇഡി ഫോഗ് ലാമ്പുകൾ, സ്പോർട്ടി ബമ്പർ എന്നിവ മുൻവശത്തെ ആകർഷകമാക്കുന്നു. വശങ്ങളിൽ പുതിയ 16 ഇഞ്ച് അലോയ് വീലുകളും ക്രോം ഫിനിഷുള്ള വിൻഡോ ലൈനുമുണ്ട്. പിറകിൽ സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ സ്കോഡ ബാഡ്ജിംഗ്, പരിഷ്കരിച്ച ബമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ആർക്ടിക് സിൽവർ, കപ്പുച്ചിനോ ബീജ് എന്നീ പുതിയ കളറുകളും ലഭ്യമാണ്.മോണ്ടെ കാര്ലോ പതിപ്പിൽ ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ, റെഡ് ആക്സന്റുകൾ, പ്രത്യേക ‘Monte Carlo’ ബാഡ്ജുകൾ, ഡ്യുവൽ-ടോൺ കളർ ചോയ്സുകൾ എന്നിവയുമുണ്ട്.ക്യാബിനും സവിശേഷതകളുംഉള്ളിലെ ഡിസൈൻ മുൻ മോഡലിന് സമാനമാണ്. സ്റ്റാൻഡേർഡ് പതിപ്പിൽ ബീജ്-ബ്ലാക്ക് തീമും മോണ്ടെ കാർലോ പതിപ്പിൽ റെഡ് ഇൻസെർട്ടുകളോട് കൂടിയ ഓൾ-ബ്ലാക്ക് തീമും ലഭിക്കും. ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, സർക്കുലർ എസി വെന്റുകൾ, ടച്ച് ബേസ്ഡ് എസി കൺട്രോളുകൾ എന്നിവ മാറ്റമില്ലാതെ തുടരുന്നു.ഫീച്ചറുകളുടെ നിരയിൽ സ്കോഡ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗൂഗിൾ എഐ അസിസ്റ്റന്റുള്ള 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ഈ വിഭാഗത്തിൽ ആദ്യമായി പിൻസീറ്റ് മസാജ് ഫങ്ഷൻ, 360 ഡഗ്രി ക്യാമറ , മെച്ചപ്പെട്ട എസി പെർഫോമൻസിനായി പുതിയ കംപ്രസർ, സിംഗിൾ-പേൻ സൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ എതിരാളികളിലുള്ള ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സുരക്ഷാ ഫീച്ചർ സ്ലാവിയയിൽ നൽകിയിട്ടില്ല.
Sports ⏭️




