LIFESTYLE

അയൽക്കാരനെ സ്നേഹിച്ചില്ലെങ്കിലും ‘അയൽവാസി ഒരു ദരിദ്രവാസി’യെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കരുത്!


‘നിന്നേപ്പോലെ നിൻ്റെ അയൽക്കാരനെ സ്‌നേഹിച്ചി’ല്ലെങ്കിലും ‘അയൽവാസി ഒരു ദരിദ്രവാസി’ എന്നു നാട്ടുകാരെ കൊണ്ട് പറയിക്കരുത്.ഇക്കഴിഞ്ഞ ആഴ്ച രസകരമായ ഒരു അയൽപക്ക തർക്കത്തിൻ്റെ കഥ വായിച്ചു. നിങ്ങളും വായിച്ചു കാണണം. അയൽവാസിയുടെ പുരയിടത്തിൽ നിൽക്കുന്ന തെങ്ങിൽ നിന്നും ഓലയും തേങ്ങയും വീണ് അപകടമുണ്ടാകുന്നു എന്നായിരുന്നു പരാതി. പഞ്ചായത്ത്, വില്ലേജ്, പോലീസ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്കൊന്നും അപകടാവസ്ഥ ഉള്ളതായി ബോധ്യപ്പെട്ടില്ല. ഒടുവിൽ പരാതിക്കാരൻ കോടതിയെ സമീപിച്ച് അഭിഭാഷക കമ്മിഷനെ വച്ച് അന്വേഷിപ്പിച്ചു. അതിനായി ഒരുലക്ഷം രൂപയും കോടതിയിൽ ഫീസടച്ചു, രസകരമായ കാര്യമെന്തെന്നാൽ കേരളത്തിൽ ഒരു തെങ്ങിന്റെ ശരാശരി ആയുസ് 60 വർഷവും വിളവ് 100 എണ്ണവുമാണ്. ഒരു തേങ്ങയ്ക്ക് 35 രൂപ വച്ച് കണക്കാക്കിയാൽ ആകെ തുക 2, 10, 000 രൂപയാണ്. തെങ്ങ് കയറ്റ, വളപ്രയോഗ, പരിപാലന ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഈ തുക ഒന്നര ലക്ഷമാകാം.നോക്കണേ ആ സാഹചര്യത്തിൽ അയൽവാസിയെ പാഠം പഠിപ്പിക്കാൻ ഒരു തെങ്ങിന്റെ ആജീവനാന്ത കാല ഉദ്പാദന ലാഭത്തുക കോടതിയിൽ ഫീസായി കൊടുത്ത ആ ആളിന്റെ മിടുക്ക്. എന്തായാലും കോടതി പരാതിക്കാരനെ ഓടിച്ചു വിട്ടു.പക്ഷേ ഇത് ആദ്യ സംഭവമല്ല. സെപ്റ്റിക് ടാങ്ക് , മാലിന്യക്കുഴി, മതിൽ, മരം , കോഴിക്കൂട്, നായ്ക്കൂട് തുടങ്ങി മഴവെള്ളം വരെ അയൽവാസികൾ തമ്മിലുള്ള തർക്കമായി പഞ്ചായത്ത് , വില്ലേജ് ഓഫിസുകൾ , കലക്‌ട്രേറ്റ് , പൊലീസ് സ്റ്റേഷൻ എന്ന് വേണ്ട മനുഷ്യാവകാശ കമ്മീഷനിൽ വരെ എത്തിചേരാറുണ്ട്.ഇതിന്റെ നിയമവശങ്ങളൊന്ന് പരിശോധിച്ചാലോ?…കേരള പഞ്ചായത്തിരാജ് നിയമം സെക്ഷൻ 238 , കേരള മുനിസിപ്പൽ നിയമം സെക്‌ഷൻ 411 എന്നിവയിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളോ ശിഖരങ്ങളോ മതിൽ മുതലായ നിർമിതികളോ, അവ അപകടകരമാണെന്ന് സെക്രട്ടറിക്ക് ബോധ്യപെട്ടാൽ ( ശ്രദ്ധിക്കണം , അത് പൂർണമായി ബോധ്യപ്പെട്ടാൽ മാത്രം ) വെട്ടിമാറ്റിയോ പൊളിച്ചു മാറ്റിയോ സുരക്ഷിതമാക്കുന്നതിന് സ്ഥലമുടമയോട് നിർദ്ദേശിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയെ അധികാരപ്പെടുത്തിയിട്ടുണ്ട്.


Source link

CINEMA

CINEMA

Back to top button