‘ബിജെപിയുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതാണ്, സമരങ്ങൾ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമൊന്നും കിട്ടില്ല’

സംസ്ഥാനത്ത് സമര രാഷ്‌ട്രീയം മാറ്റിവയ്‌ക്കാൻ സമയമായെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സമരങ്ങൾ എന്നത് നാശോന്മുഖമായ രാഷ്‌ട്രീയമാണ് മുന്നോട്ടുവയ്‌ക്കുന്നത്. അതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനമൊന്നും കിട്ടില്ല, സമരരാഷ്‌ട്രീയം മാറ്റിവയ്‌ക്കാൻ സമയമായി. കേരളത്തിലെ സമരത്തിന്റെ പ്രധാനി സിപിഎമ്മായിരുന്നു പിന്നീടാണ് കോൺഗ്രസടക്കം വന്നത്. സമരങ്ങൾ കാരണം ഇന്ത്യ മുന്നോട്ടുപോകുമ്പോൾ കേരളം പിന്നോട്ട് പോകും. അതിനെതിരെ നിൽക്കണം. സെൻസിബിൾ ആയ രാഷ്‌ട്രീയം ഇവിടെ കൊണ്ടുവരണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖർ
രാജ്യത്തെ മുന്നോട്ടുനയിക്കുന്ന മോദിയുടെ രാഷ്‌ട്രീയം പഠിക്കേണ്ടതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം വിവിധ വിഷയങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 2006ലാണ് താൻ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. 2011ലാണ് മോദിയെ കാണുന്നത്. അദ്ദേഹം ഗുജറാത്തിൽ സാമ്പത്തികമായി മാത്രമല്ല സാമൂഹികമായും മാറ്റം വരുത്തി. 12 വർഷമായി ഇന്ത്യയിലും അതുണ്ട്. അദ്ദേഹത്തിന് ദീർഘവീക്ഷണമുണ്ട്. അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം നേടുമെന്നും അതിനായി രണ്ട് വർഷം നന്നായി അദ്ധ്വാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പവർകട്ടും അഴിമതിയും പോലെ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പോരാടും. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിൽ നന്നായി പ്രവർത്തിച്ച 3500 പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് പ്രവർത്തനം മികവുറ്റതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary
BJP leader Rajeev Chandrasekhar said Prime Minister Narendra Modi’s politics and approach to governance, which he described as driving the country forward, should be studied. Speaking on Kaumudi TV’s Straight Line programme, Chandrasekhar said he entered politics in 2006 and first met Modi in 2011. He added that Modi had brought not only economic but also social changes in Gujarat.




