NEWS

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ


പുന്നയൂർ (തൃശൂർ) ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.45ന് ആണു മരണവിവരം പുറത്തറിഞ്ഞത്.സാന്ദ്രയും പുന്നയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരി ദേവികൃഷ്ണയുമാണ് ഇവിടെ താമസിച്ചിരുന്നത്. ദേവികൃഷ്ണ കഴിഞ്ഞദിവസം വീട്ടിലേക്കു പോയിരുന്നു. ബ്ലോക്ക് കോൺഫറൻസിൽ സാന്ദ്രയെ കാണാത്തതിനെത്തുടർന്നു സഹപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അങ്കണവാടി ടീച്ചർ ചെന്നപ്പോഴാണ് ഉപകേന്ദ്രത്തിലെ ഡോക്ടേഴ്സ് കൺസൽറ്റിങ് റൂമിൽ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ്.


Fashion ⏭️

Back to top button