AUTO

ഹോണ്ട എലവേറ്റ് ഫേസ്‌ലിഫ്റ്റ് പുറത്തിറങ്ങി; വില 11.80 ലക്ഷം രൂപ മുതൽ


ഹോണ്ടയുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ എലവേറ്റിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. 11.80 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ ശേഷം എലവേറ്റിന് ലഭിക്കുന്ന ആദ്യ പ്രധാന അപ്‌ഡേറ്റാണിത്. ഡിസൈനിലെ മിനുക്കുപണികൾ, കൂടുതൽ ഫീച്ചറുകൾ, ആധുനിക ക്യാബിൻ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണം. വാഹനത്തിനായുള്ള പ്രീ-ബുക്കിങ് ഒക്ടോബർ 1 മുതൽ ആരംഭിച്ചിരുന്നു.ഡിസൈനിലെ മാറ്റങ്ങൾപ്രധാനമായും ലൈറ്റിങ്ങിലാണ് പുറംമോടിയിലെ മാറ്റങ്ങൾ പ്രകടമാകുന്നത്. മുൻവശത്തെ ഗ്രില്ലിന് മുകളിലായി പുതിയ സെഗ്‌മെന്റഡ് എൽഇഡി ഡിആർഎൽ (DRL) നൽകിയിട്ടുണ്ട്. ഗ്ലോസ്-ബ്ലാക്ക് ഫിനിഷിലുള്ള പുതിയ മെഷ് ഡിസൈനാണ് ഗ്രില്ലിനുള്ളത്. ഗ്രില്ലിലുണ്ടായിരുന്ന ഹോണ്ട ലോഗോ ബോണറ്റിന്റെ മുൻഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നിൽ ടെയിൽ ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ എൽഇഡി ലൈറ്റ് ബാറുമുണ്ട്. അലോയ് വീലുകളക്കം മറ്റ് പ്രധാന ഡിസൈൻ ഘടകങ്ങളെല്ലാം പഴയ മോഡലിന് സമാനമായി മാറ്റമില്ലാതെ തുടരുന്നു.കൂടുതൽ സവിശേഷതകളോടെ ക്യാബിൻ ഉള്ളിലെ സവിശേഷതകളിലാണ് വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ ആദ്യമായി പിൻസീറ്റുകൾക്കും വെന്റിലേഷൻ ഫങ്ഷൻ നൽകിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുൻ സീറ്റുകൾ പവേർഡ് ആയതിനൊപ്പം വെന്റിലേറ്റഡ് ഫങ്ഷനും പിന്തുണയ്ക്കും.


Sports ⏭️

Back to top button