NEWS

യുഎസ് ആക്രമണ ഭീഷണി: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് സമീപം അയഡിൻ ഗുളികകൾ വിതരണം ചെയ്തു

ടെഹ്‌റാൻ: ആണവനിലയങ്ങളുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇറാൻ ഭരണകൂടം അയഡിൻ ഗുളികകൾ നൽകിത്തുടങ്ങിയതായി ‘ദ് ടൈംസ് ഓഫ് ലണ്ടനെ’ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായാണ് വാർത്തകളിൽ പറയുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾ വിശ്വസനീയമല്ലെന്നും, ആണവായുധങ്ങൾ പ്രയോഗിക്കാൻ അദ്ദേഹം മടിക്കില്ലെന്നുമുള്ള ആശങ്ക ഇറാനിയൻ അധികൃതർ പങ്കുവെച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. യുദ്ധസാഹചര്യങ്ങൾ രൂക്ഷമാകുന്ന വേളകളിൽ ആണവനിലയങ്ങൾക്ക് രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്നവർക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇത്തരം ഗുളികകൾ വിതരണം ചെയ്യുന്നത്.

ആണവ വികിരണങ്ങൾ മൂലം ശരീരത്തിലുണ്ടാകാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങളെ തടയുന്നതിനും, തൈറോയ്ഡ് ഗ്രന്ഥിയെ റേഡിയേഷനിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രതിരോധ സംവിധാനമായാണ് ഈ ഗുളികകൾ നൽകുന്നത്.

Fashion ⏭️

Back to top button