SPORTS
റോ–കോയ്ക്കൊപ്പം എലീറ്റ് ക്ലബിൻ ഇനി സഞ്ജുവും; ട്വന്റി20 കരിയറിൽ ആ നാഴികക്കല്ലും പിന്നിട്ട് ചേട്ടൻ

ഹൈദരാബാദ് ∙ ട്വന്റി20 കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജ്യാന്തര ട്വന്റി20യിൽ നൂറുകൾ സിക്സുകൾ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി മാറി സഞ്ജു സാംസൺ. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20 മത്സരത്തിലാണ് സഞ്ജു നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന് ഇറങ്ങുമ്പോൾ 98 സിക്സകുളാണ് സഞ്ജുവിന്റെ പേരിലുണ്ടായിരുന്നത്. രണ്ടാം ഓവറിൽ നാലും അഞ്ചും പന്തുകൾ തുടർച്ചായി സിക്സർ പറത്തിയാണ് സഞ്ജു നൂറു സിക്സുകൾ തികച്ചത്. മത്സരത്തിലാകെ നാലു സിക്സറുകളാണ് സഞ്ജു നേടിയത്. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ടീമിന്റെ സിക്സറുകളുടെ എണ്ണം 2000 കടക്കുകയും ചെയ്തു.രാജ്യാന്തര ട്വന്റി20യിലൽ നിലവിൽ 102 സിക്സറുകളുള്ള സഞ്ജു, നൂറു സിക്സർ ക്ലബ്ബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ താരമാണ്. 205 സിക്സറുകളുമായി രോഹിത് ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്. 179 സിക്സറുകളോടെ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്തുണ്ട്. 141 സിക്സറുകളുള്ള അഭിഷേക് ശർമയാണ് മൂന്നാമത്. ഹാർദിക് പാണ്ഡ്യ (126), വിരാട് കോലി (124) എന്നിവരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
Auto ⏭️




