NEWS

ആക്കുളത്തെ മണ്ണിടിച്ചിൽ: ഫ്ലാറ്റിൽനിന്ന് മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു: നിർമാണം നിർത്താൻ ഉത്തരവ്


തിരുവനന്തപുരം ∙ ആക്കുളം പിആർഎസ് ലേക്ക്‌വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ താഴ്ചയിലേക്ക് ഇടിഞ്ഞുതാണ സംഭവത്തിൽ ആവശ്യമായ മുൻകരുതലുകളില്ലാതെയാണ് ഗുഡ്ഷെപ്പേഡ് സ്കൂൾ അധികൃതർ സ്കൂൾ പരിസരത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് കലക്ടർ കെ.എസ്.അഞ്ജുവിന്റെ റിപ്പോർട്ട്. നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച വ്യവസ്ഥകൾ പ്രകാരമുള്ള സംരക്ഷണഭിത്തി നിർമിച്ചിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ പരിശോധനയിൽ കണ്ടെത്തിയതായി കലക്ടറുടെ റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാട്ടി.നിർമാണത്തിന് നൽകിയ അനുമതിയുടെ പരിധി ലംഘിച്ചിട്ടുണ്ടോയെന്നും അനുവദിച്ചതിലേറെ മണ്ണ് നീക്കിയിട്ടുണ്ടോയെന്നും പരിശോധിച്ച് നിയമനടപടി സ്വീകരിക്കണം. അപകടാവസ്ഥ പൂർണമായി പരിഹരിക്കുന്നതുവരെ സ്കൂളിലെ മറ്റു നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലുണ്ടാകുന്നത് തടയാൻ അടിയന്തര താൽക്കാലിക സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.


Fashion ⏭️

Back to top button