SPORTS

രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനില, ഒന്നാം ഇന്നിങ്സ് ലീഡിൽ ജാർഖണ്ഡിന് മൂന്നു പോയിന്റ് സ്വന്തം


ജംഷഡ്പൂർ∙ കേരളവും ജാർഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിനായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജാർഖണ്ഡിന്റെ കൂറ്റൻ സ്കോറായ 587 റൺസിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 395ന് അവസാനിച്ചിരുന്നു. ജാർഖണ്ഡ്: 587 , കേരളം (ഒന്നാം ഇന്നിങ്സ്): 395, കേരളം (രണ്ടാം ഇന്നിങ്സ്): 62-2തുടർന്നെത്തിയവർക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഏദൻ ആപ്പിൾ ടോം മൂന്ന് റൺസെടുത്ത് പുറത്തായി. മറുവശത്ത്  ഉറച്ചുനിന്ന ആദിത്യ സർവാതെയും സെഞ്ചറിക്ക് അരികെ പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റൺസെടുത്ത ആദിത്യ സർവാതെ, ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.


Auto ⏭️

Back to top button