BUSINESS

ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസം, കൗണ്ടര്‍ ടിക്കറ്റിനും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഒക്ടോബര്‍ 27 മുതല്‍; സുപ്രീം കോടതി ഉത്തരവ്


Offline Train Ticket Insurance : റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സാധാരണ യാത്രക്കാര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവില്‍ ഐആര്‍സിടിസി (IRCTC) ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ, ഒക്ടോബര്‍ 27 മുതല്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ലഭ്യമാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.സുപ്രീം കോടതി ഉത്തരവും നിരീക്ഷണവുംഓണ്‍ലൈന്‍ വഴി (IRCTC) ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കുന്ന അതേ ഇന്‍ഷുറന്‍സ് പരിരക്ഷ കൗണ്ടറുകള്‍ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഇന്ത്യന്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടിക്കറ്റ് വാങ്ങുന്ന രീതിയുടെ (ഓണ്‍ലൈന്‍ ആണോ ഓഫ്ലൈന്‍ ആണോ) അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ജീവനും, സുരക്ഷയ്ക്കും വ്യത്യസ്ത വില കല്‍പ്പിക്കാനാകില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ഒക്ടോബര്‍ 27-നകം ഈ സംവിധാനം നടപ്പിലാക്കാനാണ് റെയില്‍വേയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് നല്‍കുന്ന അതേ വ്യക്തിഗത യാത്രാ ഇന്‍ഷുറന്‍സ് തന്നെയാകും ഓഫ്ലൈന്‍ ടിക്കറ്റുകള്‍ക്കും ലഭിക്കുക. ട്രെയിന്‍ അപകടങ്ങള്‍, തീവ്രവാദി ആക്രമണങ്ങള്‍, കൊള്ളയടിക്കല്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന മരണം, സ്ഥിരമായോ ഭാഗികമായോ സംഭവിക്കുന്ന അംഗവൈകല്യം, ആശുപത്രി ചെലവുകള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് വഴി നഷ്ടപരിഹാരം ലഭിക്കും.കൃത്യമായ പ്രീമിയം തുക റെയില്‍വേ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ എങ്കിലും, നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് ഈടാക്കുന്നതുപോലെ വളരെ ചെറിയ ഒരു തുക (ഒരു രൂപയില്‍ താഴെ) മാത്രമായിരിക്കും പ്രീമിയം. കവറേജ് സാധാരണയായി 10 ലക്ഷം രൂപ വരെയാണ് ലഭിക്കാറുള്ളത്.ഈ സേവനം കൊണ്ടുവരാനുള്ള പ്രധാന കാരണംസ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവരും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അറിയാത്തവരുമായ ഗ്രാമീണര്‍, പ്രായമായവര്‍, സാധാരണ തൊഴിലാളികള്‍ എന്നിവരാണ് കൂടുതലായും കൗണ്ടറുകളെ ആശ്രയിക്കുന്നത്. ഓണ്‍ലൈന്‍ ആയി ടിക്കറ്റ് എടുക്കാത്തത് കൊണ്ട് മാത്രം ഈ സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടുന്നത് വലിയ വിവേചനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.റെയില്‍വേ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി റെയില്‍വേയും, പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റവും (PRS) തങ്ങളുടെ സോഫ്റ്റ്വെയറുകളിലും ടിക്കറ്റിംഗ് സിസ്റ്റത്തിലും മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിവരം. കൗണ്ടറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന് ഇന്‍ഷുറന്‍സ് വേണമോ എന്ന് തിരഞ്ഞെടുക്കാനുള്ള (Opt-in) സൗകര്യം സോഫ്റ്റ്വെയറില്‍ പുതിയതായി ഉള്‍പ്പെടുത്തും.ഇന്‍ഷുറന്‍സ് മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെകേരളത്തിലെ ഒട്ടേറെ സാധാരണക്കാരും, മുതിര്‍ന്ന പൗരന്മാരും ഇപ്പോഴും കൗണ്ടറുകളില്‍ നിന്നാണ് ടിക്കറ്റ് എടുക്കുന്നത്. യാത്രാവേളയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഈ ഇന്‍ഷുറന്‍സ് അവര്‍ക്ക് സംരക്ഷണം നല്‍കും. ഓണ്‍ലൈന്‍ ടിക്കറ്റുകാരുടെ കുടുംബത്തിന് ലഭിക്കുന്നതുപോലെ തന്നെ ഇന്‍ഷുറന്‍സും, നഷ്ടപരിഹാരവും ഇനി കൗണ്ടര്‍ ടിക്കറ്റ് എടുക്കുന്ന സാധാരണക്കാര്‍ക്കും വേഗത്തില്‍ ക്ലെയിം ചെയ്യാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഈ സേവനം ഒക്ടോബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ആവശ്യമുണ്ടോ എന്ന് ജീവനക്കാര്‍ ചോദിക്കുകയോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വയം ആവശ്യപ്പെടുകയോ ചെയ്യാം. ഇത് ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നാമമാത്രമായ തുകയ്ക്കാന് ഈ സേവനം ലഭിക്കുന്നത്. അതിനാല്‍ ടിക്കറ്റ് നിരക്കിനൊപ്പം വരുന്ന തുച്ഛമായ ഇന്‍ഷുറന്‍സ് പ്രീമിയം തുക നല്‍കാന്‍ തയ്യാറാവുക. കാരണം അത് വലിയൊരു സുരക്ഷയാണ് നല്‍കുന്നത്.


Read News

Back to top button