NEWS

ഡൽഹിയിൽ പ്രതിഷേധം തുടരുന്നു, വീണ്ടും സമരത്തിന് സിജെപിക്; ചെറുവയൽ രാമന് വിട– പ്രധാന വാർത്തകൾ


കനത്ത സുരക്ഷയ്ക്കിടയിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധങ്ങൾ തുടരുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കു നേരെ പൊലീസ് നടപടി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ചതിന് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമാണോ എന്ന് അഭിജീത് ദീപ്കെ. വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങാൻ സിജെപി. ഒക്ടോബർ 16ന് കൊണോട്ട് പ്ലേസിലെ എത്താൻ അഭിജീത്തിന്റെ വിഡിയോ സന്ദേശം. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം  ജയ്പൂരില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണിയെ തുടർന്നാണ് നടപടിയെന്ന് വിവരം. വിമാനത്തിൽനിന്ന് ഒന്നും കണ്ടെത്തിയില്ല. പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമന് വിട. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ:ഡൽഹിയിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചത്. വിദ്യാർഥികളെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം, കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ വിട്ടയക്കണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡൽഹിയിലെ ഫിറോഷ് ഷാ റോഡിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു.ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂരില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണിയെ തുടർന്നാണ് എഐ2030 എന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്നാണ് പ്രാഥമിക വിവരം. വിമാനം നിലവില്‍ ജയ്പൂർ വിമാനത്താവളത്തിലെ ഐസലേഷൻ ബേയിലേക്കു മാറ്റിയിരിക്കുകയാണ്.


Fashion ⏭️

Back to top button