NEWS
സിനഗോഗിനു മുന്നിലെ തീവയ്പ്പ്: കോഡർ ഹൗസിലെ തീപിടിത്തത്തിലും അന്വേഷണം, പ്രതിക്ക് ഭീകരവാദ ബന്ധങ്ങൾ

കൊച്ചി ∙ എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) മുന്നിലെ തീവയ്പിന്റെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലെ പുരാതന പൈതൃക മന്ദിരമായ കോഡർ ഹൗസിലുണ്ടായ തീപിടിത്തത്തെക്കുറിച്ചും വിശദമായ അന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസ്. രണ്ടാഴ്ച മുൻപാണ് കോഡർ ഹൗസിൽ തീപിടിത്തമുണ്ടായത്.ജൂതപ്പള്ളിക്കു സമീപമുണ്ടായ തീവയ്പ്പ് കേസിൽ പുത്തൻകുരിശ് വടയമ്പാടി സ്വദേശി എബിൻ ബി. പോളിനെ (32) പൊലീസ് പിടികൂടിയിരുന്നു. പ്രതിയുടെ ഫോണിൽനിന്ന് രാജ്യാന്തര ഭീകരവാദ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ ലഭിച്ചതോടെയാണ് കോഡർ ഹൗസിലെ തീപിടിത്തവും വിശദമായി അന്വേഷിക്കാനുള്ള തീരുമാനം. രണ്ടു നൂറ്റാണ്ടു മുൻപ് 1808ൽ നിർമിച്ച ഈ പൈതൃക കെട്ടിടം കൊച്ചിയുടെ ജൂതപാരമ്പര്യത്തിന്റെ ശേഷിപ്പു കൂടിയാണ്.ഇതിന്റെ സ്ക്രീൻഷോട്ടുകളും ബാങ്ക് വിവരങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പല ഗ്രൂപ്പുകളിലും അംഗമായ ഇയാൾ ആക്രമണത്തിന്റെ വിവരങ്ങൾ പങ്കുവച്ചിരുന്നതായും കണ്ടെത്തി. ഈ മാസം 12ന് പുലർച്ചെ 2.30ഓടെ നീല നിറത്തിലുള്ള കാറിലെത്തിയാണ് എബിൻ സിനഗോഗിന് മുൻവശത്തെ നഴ്സറിയിൽ പെട്രോളൊഴിച്ച് തീയിട്ടത്. പുത്തൻകുരിശ് വടയമ്പാടിയിലുള്ള ഇയാളുടെ താമസ്ഥലത്തുനിന്ന് 105.703 ഗ്രാം രാസലഹരിയും പിടികൂടിയിരുന്നു.
Fashion ⏭️




