SPORTS
‘മിറർ സെൽഫി’യിൽ പെൺകുട്ടിയെ ചുംബിച്ച് വൈഭവ് സൂര്യവംശി; 15കാരന്റെ വ്യാജ ചിത്രത്തിനെതിര വ്യാപക വിമർശനം

ചെന്നൈ ∙ പതിനഞ്ചുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും വെറുതെവിടാതെ എഐ വ്യാജ ചിത്രങ്ങൾ. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘മിറർ സെൽഫി’ രൂപത്തിലുള്ള ചിത്രത്തിൽ പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്നതായുമുണ്ട്. കേവലം 15 വയസ്സു മാത്രം പ്രായമായ ഒരു താരത്തിന്റെ ഇത്തരത്തിൽ വ്യാജ ചിത്രങ്ങൾ നിർമിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ വൈഭവ് സൂര്യവംശി ഇതുവരെ പ്രതികരിച്ചിട്ടില്ല.∙ തിളങ്ങാതെ വൈഭവ് മത്സരത്തിൽ ഈസ്റ്റ് സോൺ വിജയിലേക്ക് അടുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 372 റൺസിന്റെ ലീഡ് നേടിയ ഈസ്റ്റ് സോണിന് നാലാം ദിനം അവസാനിക്കുമ്പോൾ 584 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി നേടി തിളങ്ങി.
Auto ⏭️


