NEWS

യുകെയിൽ യുവതിക്ക് കുത്തേറ്റു; കത്തികൊണ്ട് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് വെടിവച്ചു


ലൂട്ടൺ ∙ യുകെയിൽ യുവതിക്ക് കുത്തേറ്റ സംഭവത്തിൽ കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ഓടെ ലൂട്ടണിലെ കാർഡിഗൻ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സംഭവം. യുവാവ് ഒരു സ്ത്രീയെ കത്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് ബെഡ്ഫോർഡ്ഷയർ പൊലീസ് സ്ഥലത്തെത്തിയത്.സംഭവത്തിനിടെ സായുധ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ഒരു ഉദ്യോഗസ്ഥൻ നാല് റൗണ്ട് വെടിയുതിർത്തപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ ബറ്റൺ റൗണ്ട് വെടിയുണ്ടയും പ്രയോഗിച്ചു. വെടിയേറ്റ യുവാവിന്റെ കൈയ്ക്കും കാലിനും പരുക്കേറ്റു. പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയല്ലെന്നാണ് അധികൃതർ അറിയിച്ചത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പൊലീസ് കാവലിലാണ് ഇയാൾ.


Fashion ⏭️

Back to top button