NEWS
കുളത്തിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണു; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

കൊല്ലം ∙ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുല്ലവാരം കുന്നത്ത് കിഴക്കതിൽ ശശിയുടെയും ചെല്ലമ്മയുടെയും മകൻ സന്തോഷ് (42) ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ സമീപവാസികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്നു, വെസ്റ്റ് പൊലീസും അഗ്നിരക്ഷാസേന സംഘവും സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്കെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം വീട്ടിൽ നിന്നു പോയത്. കാൽ കഴുകനോ മറ്റോ കുളത്തിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി, ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി. സന്തോഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: സീമ, പരേതയായ സിന്ധു. വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
Fashion ⏭️




