NEWS
ഇതെന്താ നഷ്ടപരിഹാരം ആർക്കും വേണ്ടേ? നാഥനില്ലാതെ കിടക്കുന്നത് കത്തിനശിച്ച അറുപതോളം വാഹനങ്ങൾ

തൃശൂർ∙ തീയെടുത്ത വണ്ടികൾക്ക് തീരുമാനപ്രകാരമുള്ള നഷ്ടപരിഹാരത്തിനു ശ്രമിക്കാതെ വാഹന ഉടമകൾ. ജനുവരി 4ന് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങളിൽ പലതും ഉടമകൾ ഉപേക്ഷിച്ച നിലയിലാണ്. ഇവരിൽ പലരും ഒത്തുതീർപ്പു പ്രകാരമുള്ള നഷ്ടപരിഹാരം നേടാനും ശ്രമിച്ചിട്ടില്ല. തീപിടിത്തത്തിൽ 323 ഇരുചക്രവാഹനങ്ങളാണ് പൂർണമായും കത്തി നശിച്ചത്. ഒൻപതു മാസങ്ങൾ കഴിഞ്ഞിട്ടും വിലകൂടിയത് ഉൾപ്പെടെ അറുപതോളം വാഹനങ്ങൾ ഇപ്പോഴും കത്തിനശിച്ച നിലയിൽ നാഥനില്ലാതെ കിടക്കുകയാണ്.ഫുൾ കവർ ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾക്കും നഷ്ടപരിഹാരം കിട്ടുമെന്ന കാര്യം അറിയാത്തതു കൊണ്ടായിരിക്കാം ഇവർ നഷ്ടപരിഹാരത്തിന് ശ്രമിക്കാത്തതെന്നു കരുതുന്നു. കാരണം റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ കത്തിനശിച്ച വാഹനങ്ങൾക്ക് പൊതുവേ നഷ്ടപരിഹാരം ലഭിക്കാറില്ല. എന്നാൽ, ഫുൾ കവർ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കുന്ന സാഹചര്യം തൃശൂരിൽ ഉണ്ടായിട്ടുണ്ട്. ടൂ വീലർ അസോസിയേഷൻ നടത്തിയ ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമായി.
Fashion ⏭️




