SPORTS

ഇനി വയ്യ! പരമ്പരയിൽ സമ്പൂർണ തോൽവി ഒഴിവാക്കാൻ ഇന്ത്യ, ബാറ്റർമാർ മിന്നിയേ തീരൂ..


സതാംപ്ടൻ ∙ മത്സരമാകുമ്പോൾ ജയവും തോൽവിയും സ്വാഭാവികമാണ്. പക്ഷേ, എപ്പോഴും ജയിക്കാൻ വേണ്ടി മാത്രമാണ് തങ്ങളുടെ ടീം കളിക്കുന്നത് എന്നായിരുന്നു അയർലൻഡിനെതിരായ ട്വന്റി20 പരമ്പര തോൽവിക്കു ശേഷം ഇന്ത്യൻ ആരാധകർ സ്വയം ആശ്വസിപ്പിച്ചത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോൽവികളെ എങ്ങനെ ന്യായീകരിക്കുമെന്നറിയാത്ത അവസ്ഥയിലാണ് ടീം ഇന്ത്യയും ആരാധകരും. ‌ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ 5 മത്സരങ്ങളിലും തോൽവി നേരിടേണ്ടിവന്നതിന്റെ ഞെട്ടലിലാണ് ശ്രേയസ് അയ്യർ. നാലാം ട്വന്റി20യിൽ 49 പന്തിൽ 80 റൺസുമായി പൊരുതിയ ശ്രേയസിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് 158 റൺസ് നേടിയപ്പോൾ 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. ബാറ്റർ എന്ന നിലയിൽ ശ്രേയസ് മികവു തുടരുമ്പോഴും ക്യാപ്റ്റൻസിയിലെ പോരായ്മകൾ ടീമിനെ അലട്ടുന്നുണ്ട്. മറ്റു ബാറ്റർമാർ താളം കണ്ടെത്താത്തതും ടീമിന് തലവേദനയാണ്.


Source link

Back to top button