BUSINESS
ഉത്സവ സീസണില്‍ കുടുംബ ബജറ്റ് താളംതെറ്റും; റീട്ടെയില്‍ പണപ്പെരുപ്പം 2 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

CPI Data September: ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ രാജ്യത്തെ ഇടത്തരക്കാരെ ആശങ്കയിലാഴ്ത്തി റീട്ടെയില്‍ പണപ്പെരുപ്പം ( Retail Inflation ) കുതിച്ചുയരുന്നു. സെപ്റ്റംബറിലെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പംരണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.54 ശതമാനത്തിലെത്തി. കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റവും, ഭാരം കൂട്ടുന്ന EMI-കളും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ആഘോഷങ്ങളുടെ സന്തോഷത്തേക്കാള്‍ അടുത്ത മാസത്തെ ചെലവുകളെക്കുറിച്ചുള്ള ആശങ്കയിലാണ് ഓരോ ഇടത്തരം കുടുംബവും.സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റ രാജ്യത്തെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.54 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റില്‍ ഇത് 4.83% ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയാണ് സൂചനയെ പ്രധാനമായും ബാധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തില്‍ നിന്നും 7.74 ശതമാനമായി വലിയ തോതില്‍ കുതിച്ചുയര്‍ന്നു.ഗ്രാമീണ- നഗര വ്യത്യാസംരകജ്യത്തെ ഗ്രാമീണ മേഖലയാണ് വിലവര്‍ധനയുടെ യഥാര്‍ത്ഥ ചൂടറിയുന്നത്. വിലവര്‍ധന താഴെത്തട്ട് വരെയെത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. സെപ്റ്റംബര്‍ കണക്കുകള്‍ പ്രകാരം നഗരങ്ങളിലെ പണപ്പെരുപ്പം 4.88% ആണെങ്കില്‍ ഗ്രാമീണ മേഖലയില്‍ ഇത് 6.08% ആണ്. ഗ്രാമീണ മേഖലയിലെ ഭക്ഷ്യവില പണപ്പെരുപ്പം 8.06 ശതമാനവും, നഗരങ്ങളില്‍ ഇത് 7.18 ശതമാനവുമാണ് രേഖപ്പെടുത്തിയത്.എന്തുകൊണ്ട് റീട്ടെയില്‍ പണപ്പെരുപ്പം ഉയരുന്നുഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തന്നെയാണ് സൂചികയ്ക്ക് വലിയ ആഘാതമായത്. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വന്‍ വര്‍ധന ണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ത്തി. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എടുത്തുപറയണം. രാജ്യത്തെ കാലാവസ്ഥ വ്യതിയാനവും, ആഗോള വിപണികളിലെ പ്രതിസന്ധികളും ഈ വിലക്കയറ്റത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നത് എങ്ങനെദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ സീസണ്‍ ആരംഭിക്കുന്ന സമയത്ത് തന്നെ പണപ്പെരുപ്പം ഉയര്‍ന്നത് സാധാരണക്കാരായ ഇടത്തരക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കും. വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്ക് വലിയ തുക ചെലവാക്കേണ്ടി വരും.ഉത്സവകാലം ആരംഭിക്കുന്നതിന് മുന്നോടിയായി റിസര്‍വ് ബാങ്ക് (RBI) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കിയിട്ടുണ്ട്. ഇത് ബാങ്ക് വായ്പകളുടെ ഇഎംഐ (EMI) വര്‍ധിപ്പിക്കുകയും, സാധാരണക്കാരുടെ മേലുള്ള സാമ്പത്തിക ഭാരം ഇരട്ടിയാക്കുകയും ചെയ്യും. പണനയത്തില്‍ പണപ്പെരുപ്പ ആശങ്ക ആര്‍ബിഐ വ്യക്തമാക്കുന്നുമുണ്ട്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍അവശ്യ സാധനങ്ങള്‍ക്ക് പോലും കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന ഈ സാഹചര്യത്തില്‍, കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെയും, ബജറ്റ് തയ്യാറാക്കിയും മാത്രം ഉത്സവകാല ചെലവുകള്‍ നടത്താന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പണപ്പെരുപ്പം ഇതേ രീതിയില്‍ തുടരുന്നത് വിലസ്ഥിരത നിലനിര്‍ത്താന്‍ കേന്ദ്ര ബാങ്കിനുമേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും വിലക്കയറ്റവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വരും മാസങ്ങളിലും പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഇടപെടാനുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ല.
Read News



