SPORTS
ഇത് തീർന്നില്ലേ…..? പാഠം പഠിക്കാത്ത ദിഗ്‍വേഷ് വീണ്ടും ‘നോട്ട്ബുക്ക്’ എടുത്തു, ബാറ്ററുടെ പിന്നാലെ കൂടി പ്രകോപനം– വിഡിയോ

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുമ്പോള്‍ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഏറെ പഴി കേട്ടിട്ടുള്ള താരമാണ് സ്പിന്നർ ദിഗ്‍വേഷ് രതി. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരിക്കെ വിക്കറ്റ് ലഭിക്കുമ്പോള്‍ ‘നോട്ട്ബുക്ക്’ ആഘോഷം നടത്തി എതിർ ടീമിന്റെ ബാറ്റർമാരെ പ്രകോപിപ്പിക്കുന്നത് ദിഗ്‍വേഷിന്റെ രീതിയാണ്. സംഭവത്തിനു പിന്നാലെ ഒന്നിലേറെ തവണ ഇന്ത്യൻ സ്പിന്നർക്കു പിഴയും ചുമത്തിയിരുന്നു. അന്നത്തെ ശിക്ഷകളിൽ ഒരു പാഠവും പഠിക്കാതെ പഴയ ശീലം ഡൽഹി പ്രീമിയർ ലീഗിലും ആവർത്തിച്ചിരിക്കുകയാണ് ദിഗ്‍വേഷ്.മത്സരത്തിൽ ഔട്ടർ ഡൽഹി വാരിയേഴ്സ് 21 റൺസ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഔട്ടർ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സടിച്ചു. അർധ സെഞ്ചറി നേടിയ ഓപ്പണർ യജസ് ശർമയാണ് ഡൽഹിയുടെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട താരം അഞ്ച് സിക്സുകളും 10 ഫോറുകളുമുൾപ്പടെ 86 റൺസെടുത്തു. അക്ഷയ് സെയ്നി (23 പന്തിൽ 49), ഹർഷ് ത്യാഗി (15 പന്തിൽ 32) എന്നിവരും ഔട്ടർ ഡൽഹിക്കായി തിളങ്ങി.
Auto ⏭️


